Join News @ Iritty Whats App Group

പ്രവേശനോത്സവം ആഘോഷമാക്കി മാറ്റി ഇരിട്ടി മേഖലയിലെ സ്‌കൂളുകൾ

പ്രവേശനോത്സവം ആഘോഷമാക്കി മാറ്റി ഇരിട്ടി മേഖലയിലെ സ്‌കൂളുകൾ


ഇരിട്ടി: വേനൽ അവധി കഴിഞ്ഞ് രണ്ട് മാസത്തെ ഇടവേളക്ക് ശേഷം തുറന്ന ഇരിട്ടി മേഖലയിലെ സ്‌കൂളുകൾ പ്രവേശനോത്സവം ആഘോഷമാക്കി മാറ്റി. പൂക്കളും മധുര പാലഹാരങ്ങളും നൽകി സ്‌കൂൾ അധികൃതർ നവാഗതരെ വരവേറ്റു. എന്നാൽ രണ്ടുമാസത്തെ ഇടവേളയിൽ മുറിഞ്ഞുപോയ സൗഹൃദം തമ്മിൽ തമ്മിൽ കണ്ടതോടെ കൂട്ടുകാരും ആഘോഷമാക്കി മാറ്റി. സ്‌കൂളുകളിലേക്ക് പുതുതായി എത്തിയ വിദ്യാർത്ഥികൾക്ക് പുതിയ അധ്യായന വർഷത്തിന്റെ ആദ്യദിനം ആകാംക്ഷയുടെ ദിനമായും മാറി.  
 
ഇരിട്ടി ഉപജില്ലാതല പ്രവേശനോത്സവം തില്ലങ്കേരി ഗവ. യുപി സ്‌കൂളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള ഉദ്ഘാടനം ചെയ്തു. തില്ലങ്കേരി പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ കൈതേരിഅധ്യക്ഷത വഹിച്ചു. ഇരിട്ടി എ ഇ ഒ സി.കെ. സത്യൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്‌കോളർഷിപ്പ് വിജയികൾക്ക് ബി പി സി കെ. നിഷാന്ത് സമ്മാനദാനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം, പഞ്ചായത്ത് അംഗങ്ങളായ സി.വി. രാധാകൃഷ്ണൻ, പി.വി. സുരേന്ദ്രൻ പ്രധനാധ്യാപിക വി.ജെ. ത്രേസ്യാമ്മ, പി.വി. സുനിൽകുമാർ, എ. ഷേണു, രമ്യഷിജു, കെ.പി. വിജേഷ് , യു.സി. നാരായണൻ, കെ. വിപിൻ എന്നിവർ സംസാരിച്ചു.

തെക്കം പൊയിൽ വാണിവിലാസം എൽ പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ കൈതേരി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് കെ. സാദിഖ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ പായം, സി.വി. രാധാകൃഷ്ണൻ, എം.കെ. ആനന്ദവല്ലി , പി.വി. മഹിജ, ലീലാവതി എന്നിവർ വിവിധ പരിക്ഷകളിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു. പ്രധനാധ്യാപകൻ പി.വി. അനൂപ് മാനേജ്‌മെന്റ് പ്രതിനിധി ഇ.വി. വിനോദ് കുമാർ, സി.വി. വിജയൻ,ടി.കെ. മുഹമ്മദ് ഷാക്കിർ എന്നിവർ സംസാരിച്ചു.

ഇരിട്ടി ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജൻ ഉദ്ഘാടനം ചെയ്തു . വികസനകാര്യ സ്റ്റാൻറ്റിംങ് കമ്മിറ്റി ചെയർമാൻ വി. പി. അബ്ദുൽ റഷീദ് അധ്യക്ഷനായി. മാനേജർ കെ. ടി. അനൂപ്, പ്രിൻസിപ്പൾ സുജേഷ് ബാബു, പ്രധാന അധ്യാപകൻ പുരുഷോത്തമൻ, പിടിഎ പ്രസിഡന്റ് ആർ.കെ .ഷൈജു, ടി. രമേശൻ, പ്രസന്ന, അബ്ദുൽ റഹ്‌മാൻ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി പ്രവർത്തകൻ ജയപ്രശാന്ത് സ്‌കൂളിലെ എല്ലാ ക്ലാസ് റൂമുകളിലേക്കും വെയ്സ്റ്റ് ബിൻ നൽകി. 

കീഴൂർ വാഴുന്നവേഴ്‌സ് യുപി സ്‌കൂളിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. വട്ട്യറ എൽ പി സ്‌കൂളിൽ പായം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മണിക്കടവ്‌ സെന്റ് തോമസ് യു പി സ്‌കൂൾ സ്‌കൂൾ മനേജർ ഫാ: പയസ് പടിഞ്ഞാറേ മുറിയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിയോ തെക്കേപ്പുറം അധ്യക്ഷത വഹിച്ചു. എൽ എസ് എസ് , യു എസ് എസ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഉളിയിൽ ഗവ യു പി സ്‌കൂളിൽ നഗര സഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാൻ കെ .രാജൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡി. ഇസ്മായിൽ അധ്യക്ഷനായി. നഗരസഭ കൗൺസിലർ ശബ്‌ന, സുരേഷ് ബാബു, യു.കെ. ഫാത്തിമ, സന്ധ്യ , സാബിറ പ്രധാനധ്യാപിക സീനത്ത് എന്നിവർ സംസാരിച്ചു.

പടിയൂർ : പടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവം കുയിലൂർ എ എൽ പി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.വി. മനോഹരൻ അധ്യക്ഷനായി. പ്രധാനധ്യാപിക ടി.വി. സജിത, കെ.വി. ഗിരീഷ്, കെ. സന്ധ്യ, പി. പി. രാഘവൻ, അഖില , ലതിക, ഇ.ഡി. ഷാജി, പി.വി. അഷ്റഫ്, കെ.വി. ശോഭന എന്നിവർ സംസാരിച്ചു.
പെരിങ്കരി ഗവ. ഹൈസ്‌കൂൾ പായം പഞ്ചായത്ത് പ്രസിഡന്റ്‌റ് അഡ്വ. എം. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ വി.പി. നസീർ, സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്മിത രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശൈലജ ദിനേശൻ, എൻ. ബിജു, എ. രജീഷ്, പി.വി. മനോജ്, ലതിക ചെറോട്ട, സ്മിത പീറ്റർ, പി.സി. രാധാമണി, എലിസബത്ത് എന്നിവർ സംസാരിച്ചു.

പടിയൂർ എസ് എൻ എ യു പി സ്‌കൂളിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. രാജീവ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സി.രജീഷ് അധ്യക്ഷത വഹിച്ചു. എസ് എൻ ഡി പി ശാഖാ യോഗം ഭാരവാഹികളായ കെ. എൻ. വിനോദ്, എ. എം. കൃഷ്ണൻകുട്ടി, പ്രധാന അധ്യാപിക പി.ജി. സിന്ധു, അധ്യാപിക രശ്മി പുളിക്കൽ എന്നിവർ സംസാരിച്ചു. നവാഗതരെ സ്വീകരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ,പായസ വിതരണം എന്നിവ നടന്നു.

ആറളം: ആറളം പഞ്ചായത്തു തല പ്രവേശനോത്സവം എടൂർ സെന്റ് മേരീസ് എൽ പി സ്‌കൂളിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ റവ. ഫാ. തോമസ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപോഴ്‌സൺ രജിത മാവില എൽഎസ് എസ് ജേതാക്കളെ മൊമെന്റോ നൽകി ആദരിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ.റോബിൻ, പ്രധാനധ്യാപിക സിസിലി ജോസഫ്, മദർ പിടിഎ പ്രസിഡന്റ്മഞ്ജുഷ ജോർജ്ജ് , രശ്മി ജോസ് എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post
Join Our Whats App Group