Join News @ Iritty Whats App Group

'സ്കൂള്‍ പരിസരങ്ങളില്‍ പുകയില പൂര്‍ണമായും നിരോധിച്ചു, വില്‍ക്കുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും': ആഭ്യന്തര മന്ത്രി

'സ്കൂള്‍ പരിസരങ്ങളില്‍ പുകയില പൂര്‍ണമായും നിരോധിച്ചു, വില്‍ക്കുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും': ആഭ്യന്തര മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന്‍റെ ഭാഗമായി തുടക്കംകുറിച്ച ഓപ്പറേഷൻ തൂഫാന്‍റെ മേല്‍നോട്ടത്തിന് സ്പെഷല്‍ ഓഫീസർ ഐജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

സംസ്ഥാന വ്യാപകമായി നടപടികള്‍ സ്വീകരിക്കുകയാണെന്നും വിവിധ ലഹരി വില്‍പന ശൃംഖലകളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകള്‍ക്ക് മുന്നിലുള്ള പുകയില വില്‍പന പൂർണമായും നിരോധിച്ചിട്ടുണ്ടെന്നും വില്‍ക്കുന്നവരെ കർശനമായ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'വിദ്യാർത്ഥികളെ ഉന്നംവെച്ചാണ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പ്രവർത്തിക്കുന്നത്. ഇത്തരം നീക്കങ്ങളെ കർശനമായി എതിർക്കും. സാധ്യമായ നിലയില്‍ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരും. സംസ്ഥാനത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന രണ്ട് വിദേശികളെ ഇന്ന് പിടികൂടുകയുണ്ടായി. നൈജീരിയൻ പൗരൻ സാമുവലിലെ ഡല്‍ഹിയില്‍ നിന്നും എല്‍സിന സന്താൻ സൂസൻ എന്ന വനിതയെ ബംഗ്ലൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.'

'നാട്ടില്‍ ലഹരി വ്യാപകമാകുന്നെന്നത് ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരമറിയിക്കാം. തികച്ചും കോണ്‍ഫിഡൻഷ്യലായിരിക്കും ഇവരുടെ വിവരം. 949797 9794, 9497927797 എന്നീ രണ്ട് നമ്പറുകളില്‍ വിളിച്ചറിയിക്കാം. 9995966666 എന്ന വാട്സ്‌ആപ്പ് നമ്പറിലും രഹസ്യവിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാം'. മന്ത്രി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം നിരവധി പേരെയാണ് ഇന്ന് പൊലീസും എക്സൈസ് സംഘവും പിടികൂടിയത്. എറണാകുളം ഇടപ്പള്ളിയില്‍ യുവതിയുള്‍പ്പെടെ മൂന്ന് പേർ എംഡിഎംഎയുമായി പൊലീസിന്‍റെ പിടിയിലായി. 110.73 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. തൃശൂർ സ്വദേശികളായ ലാറി ജോണ്‍, ഐവിൻ, കടമക്കുടി സ്വദേശി നിഖില്‍ പീറ്റർ എന്നിവരാണ് പിടിയിലായത്. ലഹരി കടത്താൻ ഇവർ ഉപയോഗിച്ച കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്തെ ലഹരി വില്‍പന ശൃംഖലയിലെ മുഖ്യ ഇടനിലക്കാരിയെയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കർണാടക സ്വദേശിനിയായ എല്‍സീന സനറ്റൻ സൂസയാണ് പൊലീസിന്‍റെ പിടിയിലായത്. ഉത്തര കന്നഡ ജില്ലയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. പ്രതിയെ പത്തനംതിട്ട വനിതാ സ്റ്റേഷനിലേക്കെത്തിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group