കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കും വരെ ജന്തർ മന്ദറിൽ തുടരും, കേരളത്തിലേക്കും പ്രതിഷേധവുമായി എത്തും; മുന്നറിയിപ്പുമായി 'പാറ്റകൾ'
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ ജന്തർ മന്തർ വിട്ട് പോകില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രതിഷേധത്തിന് പൊലീസ് സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും പുതിയ ജെൻസി പ്രതിഷേധ രീതികൾ പരീക്ഷിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ഇന്നാണ് ജന്തർ മന്ദറിൽ കോക്രോച്ച്
ജനതാ പാർട്ടിയുടെ പ്രതിഷേധം തുടങ്ങിയത്. സമരത്തിന് പിന്തുണ അറിയിച്ച് വയോധികർ അടക്കം ജന്തർ മന്ദറിൽ എത്തി. പൊലീസിനെ കൂടാതെ ആർപിഎഫ്, സിആർപിഎഫ് എന്നിവരെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. സിജെപി പ്രതിഷേധത്തിൽ എസ്എഫ്ഐയെ പ്രതിനിധീകരിച്ച് പാത്രം കൊട്ടി പ്രതിഷേധിച്ച് ഐഷി ഘോഷ് എത്തി. ഐസ നേതാക്കളും എത്തി. കേരളത്തിലേക്കും വൈകാതെ സിജെപി പ്രതിഷേധവുമായി എത്തുമെന്ന് സിജെപി വക്താവ് അശുതോഷ് രംഗ പറഞ്ഞു
Post a Comment