ചാവശ്ശേരി വളോരക്കുന്നിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മട്ടന്നൂർ:ചാവശ്ശേരി വളോരക്കുന്നിൽ രണ്ടു ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉളിയിൽ ആവിലാട് സ്വദേശി കെ.കെ.നൗഷാദി(46)ൽ നിന്നാണ് എം.ഡി.എം.എ. പിടിച്ചത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വിൽപനയ്ക്കായി കാറിൽ സൂക്ഷിച്ച മയക്കു മരുന്ന് കണ്ടെടുത്ത്.
മോഷണം ഉൾപ്പടെയുള്ള കേസുകളിൽ പ്രതിയാണ് നൗഷാദെന്ന് പോലീസ് അറിയിച്ചു. മട്ടന്നൂർ ഇൻസ്പെക്ടർ എ.ബിനുവിന്റെയും എസ് ഐ യൂനിസിന്റയും നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
Post a Comment