ശിവസേന ഉദ്ദവ് വിഭാഗം വിമത എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ അംഗത്വമെടുക്കും
ദില്ലി: ശിവസേന ഉദ്ദവ് വിഭാഗത്തിൽനിന്നും വിമതരായ ആറ് എംപിമാർ ഇന്ന് ശിവസേന ഷിൻഡേയിൽ ഔദ്യോഗികമായി അംഗത്വം എടുക്കും. മുംബൈയിലാണ് വിമതർ അംഗത്വം എടുക്കുന്നത്. എൻഡിഎക്ക് പിന്തുണ അറിയിച്ച് ലോക്സഭയിൽ തുടരാൻ അനുമതി തേടി വിമതർ ലോക്സഭാ സ്പീക്കർ ഓംബിർളയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. വിമത എംപി കൃഷ്ണ നാഗേഷ് അഷ്ടികറിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് ഉദ്ദവ് വിഭാഗം അറിയിച്ചു.
ഹിങ്ഗോളി എംപിയായ അഷ്ടികർ ഉദ്ദവ് പക്ഷത്തുനിന്നും മാറുകയാണെന്ന് പറയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വിമതർ ജനവിധിക്കെതിരായി പ്രവർത്തിക്കുകയാണെന്നും, ബിജെപിയെ പിന്തുണയ്ക്കുന്നത് യഥാർത്ഥ ശിവസേനയല്ലെന്നും ആദിത്യ താക്കറെ പ്രതികരിച്ചു. ആറ് ശിവസേന എംപിമാർകൂടി വരുന്നതോടെ ലോക്സഭയിൽ എൻഡിഎയുടെ സംഖ്യ 319 ആയി ഉയരും. നേരത്തെ വിമതരായ 20 തൃണമൂൽ എംപിമാരും എൻഡിഎയ്ക്ക് പിന്തുണ അറിയിച്ചിരുന്നു.
Post a Comment