Join News @ Iritty Whats App Group

മദ്റസകൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കേന്ദ്രങ്ങൾ: മന്ത്രി അഡ്വ.സണ്ണി ജോസഫ്

മദ്റസകൾ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും കേന്ദ്രങ്ങൾ: മന്ത്രി അഡ്വ.സണ്ണി ജോസഫ്


ഇരിട്ടി: വർഷങ്ങളായി കേരളത്തിൽ പ്രവർത്തിച്ചു വരുന്ന മദ്റസാ സംവിധാനം മതപഠനത്തോടൊപ്പം സമൂഹത്തിൽ ഐക്യവും സ്നേഹവുംവളർത്തുന്ന സാഹോദര്യത്തിന്റെ കേന്ദ്രങ്ങളാണെന്ന് കേരള വൈദ്യുതി-പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ.സണ്ണി ജോസഫ് പ്രസ്താവിച്ചു.കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന്റെ കീഴിലുള്ള കണ്ണൂർ ജില്ലാ മദ്റസാ പ്രവേശനോത്സവം ഇരിട്ടി സലഫി മദ്റസയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മത, ഭൗതിക പഠനങ്ങളോടൊപ്പം ആധുനിക കാലത്തെ നൂതന സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയും, കുട്ടികളിലെ കലാ-കായിക കഴിവുകൾ കൂടുതൽ വളർത്തിയും മദ്റസാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചടങ്ങിൽ കെ.എൻ.എം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ടി വി അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.എൻ.എം മണ്ഡലം പ്രസിഡന്റ് പി. പി. അബ്ദുല്ലക്കുട്ടി ആമുഖഭാഷണം നടത്തി.

മദ്രസപൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡുകൾ കെ.എൻ.എം ജില്ലാ സെക്രട്ടറി ഇസ്ഹാഖലി കല്ലിക്കണ്ടി വിതരണം ചെയ്തു. ഒന്നാം ക്ലാസ്സിലേക്ക് പുതുതായി എത്തിയ നവാഗതരായ കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സദർ മുദർരിസ് എ. ഒ. പി. നജ്മ സമ്മാനിച്ചു.
 
ഇരിട്ടി മുനിസിപ്പൽ ചെയർമാൻ പി വിനോദ് കുമാർ ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി പി അബ്ദുൽറഷീദ് , ഐ എസ് എം ജില്ലാ സെക്രട്ടറി സി ഒ ടി മുഹമ്മദ്‌ അക്രം, പി അബ്ദുൽ ഗഫൂർ ഉളിക്കൽ, സമീർ പുന്നാട്, സി. മാമു ഹാജി, ഇ. പി. സക്കരിയ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group