Join News @ Iritty Whats App Group

കണ്ണൂരിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി, കേസ്

കണ്ണൂരിൽ ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി, കേസ്


കണ്ണൂർ: ഗർഭിണിയായ പൊലീസ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും മർദിച്ചതായി പരാതി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പൊലീസുകാരിയും ഭർത്താവും സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയായിരുന്നു മർദനം. യുവതിയുടെ പരാതിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. അതേസമയം ഹൈവേയിൽ കാർ ട്രാഫിക് നിയന്ത്രണം ലംഘിച്ചെത്തിയെന്ന് നാട്ടുകാർ പറയുന്നു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group