Join News @ Iritty Whats App Group

‘പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ല’; ബിനീഷ് കോടിയേരി

‘പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ല’; ബിനീഷ് കോടിയേരി


കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട് പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് ബിനീഷ് കോടിയേരി. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

ഇത് ആദ്യമല്ല കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും ഇതിനൊരു കൃത്യമായ ചരിത്ര പശ്ചാത്തലമുണ്ടെന്നും ബിനീഷ് കോടിയേരി പറഞ്ഞു. 1980-ൽ ഇന്ത്യയിലാദ്യമായി അന്നത്തെ ഇ.കെ. നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയതെന്ന് ബിനീഷ് കോടിയേരി കുറ്റപ്പെടുത്തി.

പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് പ്രത്യുൽപാദനപരമല്ലെന്നും, ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നുമായിരുന്നു അന്ന് അവർ വാദിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവന്റെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ പുതിയ പ്രസ്താവനയിലൂടെ വീണ്ടും തെളിയുകയാണ്. സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മാനിക്കാൻ ഇനിയെങ്കിലും ഇവർ തയ്യാറാകണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്
==================

ചരിത്രം ആവർത്തിക്കുകയാണ്; പാവങ്ങളോടുള്ള കോൺഗ്രസ് മനോഭാവം മാറുന്നില്ല!

പുരുഷന്മാർക്ക് സൗജന്യങ്ങൾ കൊടുത്താൽ ആ പൈസ വീട്ടിലെത്തില്ല, സർക്കാരിന് തന്നെ തിരിച്ചു കിട്ടും എന്ന രീതിയിൽ മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ബസ്സിലും പൊതുഗതാഗത സംവിധാനങ്ങളിലും യാത്ര ചെയ്യുന്ന സാധാരണക്കാരായ അധ്വാനിക്കുന്ന പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രസ്താവനകൾ ജനങ്ങളോടുള്ള അവഹേളനമാണ്.

ഇത് ആദ്യമല്ല കോൺഗ്രസ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഇതിനൊരു കൃത്യമായ ചരിത്ര പശ്ചാത്തലമുണ്ട്. 1980-ൽ ഇന്ത്യയിലാദ്യമായി അന്നത്തെ ഇ.കെ. നായനാർ സർക്കാർ കർഷകത്തൊഴിലാളികൾക്കായി പ്രതിമാസം 45 രൂപ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചപ്പോഴും കോൺഗ്രസ് നേതാക്കൾ ഇതേ മനോഭാവമാണ് പുലർത്തിയത്.
പാവപ്പെട്ട തൊഴിലാളികൾക്ക് പെൻഷൻ നൽകുന്നത് പ്രത്യുൽപാദനപരമല്ലെന്നും, ആ തുക തൊഴിലാളികൾ കള്ളുകുടിച്ച് തീർക്കുമെന്നുമായിരുന്നു അന്ന് അവർ വാദിച്ചത്.

വർഷങ്ങൾ കഴിഞ്ഞിട്ടും പാവപ്പെട്ടവന്റെ അധ്വാനത്തെയും ജീവിതാവസ്ഥകളെയും പുച്ഛത്തോടെ കാണുന്ന കോൺഗ്രസിന്റെ ഈ ‘ഉപരിവർഗ്ഗ ചിന്താഗതി’ക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഈ പുതിയ പ്രസ്താവനയിലൂടെ വീണ്ടും തെളിയുകയാണ്. സാധാരണക്കാരായ മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും മാനിക്കാൻ ഇനിയെങ്കിലും ഇവർ തയ്യാറാകണം.

Post a Comment

Previous Post Next Post
Join Our Whats App Group