Join News @ Iritty Whats App Group

കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം രണ്ടുമണിക്കൂറിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി

കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന വിമാനം രണ്ടുമണിക്കൂറിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി


ണ്ണൂർ: കണ്ണൂർ വിമാനത്താവത്തില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക പ്രശ്നം കാരണം രണ്ടു മണിക്കൂറിന് ശേഷം തിരിച്ചിറക്കി.

രാവിലെ 7.40ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മംഗളൂരു എത്തുമ്പോഴാണ് സാങ്കേതിക തകരാർ ശ്രദ്ധയില്‍പ്പെടുന്നത്.

മംഗളൂരു വിമാനത്താവളത്തില്‍ ഇറക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ കണ്ണൂരിലേക്ക് തിരിക്കുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിന് മുകളില്‍ ഇരുപതോളം തവണ വട്ടമിട്ട് പറന്ന വിമാനം 9.54 നു സുരക്ഷിതമായി ലാൻഡ് ചെയ്തു.

അര മണിക്കൂറോളമാണ് കണ്ണൂരില്‍ വിമാനം വട്ടമിട്ട് പറന്നത്. 156 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിച്ച ശേഷം ജിദ്ദയിലേക്ക് പുറപ്പെടും.

Post a Comment

Previous Post Next Post
Join Our Whats App Group