Join News @ Iritty Whats App Group

ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ആഭിചാര ക്രിയയുടെ പേരിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ


പത്തനംതിട്ട: ആഭിചാരക്രിയയുടെ മറവിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പോരുവഴി സ്വദേശിയായ ടി രഞ്ജു ആണ് പിടിയിലായത്. കൊല്ലം ജില്ലയിലെ പോരുവഴിയിലുള്ള പഞ്ചായത്തം​ഗം വഴിയാണ് രഞ്ജുവിനെ അടൂരിലുളള വീട്ടുകാർ ആഭിചാര ക്രിയക്കായി നിയോ​ഗിക്കപ്പെടുന്നത്. ഇയാൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നയാളാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ പത്താം തീയതി രാത്രിയോടെയാണ് ഇയാൾ വീട്ടിലെത്തുന്നത്.

ആഭിചാര ക്രിയക്കുള്ള കാര്യങ്ങൾ ചെയ്യുന്നതിനിടെയാണ് പതിനഞ്ചുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പട്ടികജാതി പട്ടികവർ​ഗ പീഡന നിരോധന നിയമം കൂടി ചുമത്തിയി‌ട്ടുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജു മുൻപ് ബിജെപിയുടെ കൊല്ലം ഈസ്റ്റ് ജില്ലാതല കമ്മിറ്റിയിലെ അം​ഗമായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാൽ ബിജെപി നേതാക്കൾ പറയുന്നത് പാർട്ടിയുമായി ബന്ധമുള്ള ആളല്ലെന്നാണ്. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് അടൂർ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group