ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പൈതല്‍ മലയിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചു
കണ്ണൂർ: പൈതല്‍ മലയിലേക്കുള്ള പ്രവേശനം നിർത്തിവച്ചു.യുവതി ഇടിമിന്നലേറ്റ് മരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവേശനം നിർത്തി വച്ചത്,ഇന്നലെ പുളിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരിയായ അഞ്ചു മാത്യു (31) ആണ് മരിച്ചത്.
അതേസമയം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത. ഇന്ന് എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.
കൂടാതെ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപകമായ മഴയ്ക്കും 40 കിലോമീറ്റർ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Post a Comment