Join News @ Iritty Whats App Group

ആ വലിയ മനസ്സ് കണ്ണൂരിലെ ഓരോ ജനങ്ങളും ഓര്‍ത്തിരിക്കും; രാഷ്ട്രീയമായ പല അഭിപ്രായവ്യത്യാസങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്; പക്ഷെ വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു; മനുഷ്യത്വത്തിന് മുൻഗണന നല്‍കിയ കലാകാരൻ; പറയാൻ ഇനി വാക്കുകളില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച്‌ പി. ജയരാജൻ

ആ വലിയ മനസ്സ് കണ്ണൂരിലെ ഓരോ ജനങ്ങളും ഓര്‍ത്തിരിക്കും; രാഷ്ട്രീയമായ പല അഭിപ്രായവ്യത്യാസങ്ങള്‍ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്; പക്ഷെ വ്യക്തിപരമായി ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു; മനുഷ്യത്വത്തിന് മുൻഗണന നല്‍കിയ കലാകാരൻ; പറയാൻ ഇനി വാക്കുകളില്ല; ഓര്‍മ്മകള്‍ പങ്കുവെച്ച്‌ പി. ജയരാജൻ


ണ്ണൂർ: അന്തരിച്ച പ്രിയ നടൻ സലിംകുമാറുമായുള്ള ഊഷ്മളമായ വ്യക്തിബന്ധത്തിന്റെ ഓർമ്മകള്‍ പങ്കുവെച്ച്‌ സി.പി.എം നേതാവ് പി.ജയരാജൻ. രാഷ്ട്രീയപരമായി വിരുദ്ധ ചേരികളിലായിരുന്നിട്ടും തങ്ങള്‍ക്കിടയില്‍ എന്നും കാത്തുസൂക്ഷിച്ച ഹൃദ്യമായ സൗഹൃദത്തെക്കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.

സലിംകുമാറിനെക്കുറിച്ച്‌ ഓർക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് കണ്ണൂരില്‍ ഐ.ആർ.പി.സി (IRPC) നടത്തിയ ലഹരിമുക്ത സംഗമമാണ്. ഐ.ആർ.പി.സി മുഖേന ലഹരിയുടെ കറുത്ത ലോകത്തുനിന്ന് രക്ഷപ്പെട്ട് നേർവഴിയിലേക്ക് മടങ്ങിയെത്തിയ നാനൂറോളം പേർ പങ്കെടുത്ത ആ വലിയ ജനകീയ സംഗമത്തില്‍ മുഖ്യാതിഥിയാകാൻ സലിംകുമാർ സന്തോഷത്തോടെ സമ്മതിക്കുകയായിരുന്നു. കണ്ണൂരില്‍ നടന്ന ആ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയപ്പോള്‍ അതിന്റെ യാത്രക്കൂലി പോലും വാങ്ങാൻ അദ്ദേഹം കൂട്ടാക്കിയില്ലെന്ന് ജയരാജൻ കൃതജ്ഞതയോടെ ഓർമ്മിക്കുന്നു.

രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ എപ്പോഴും വെട്ടിത്തുറന്നു പറയുമ്പോഴും, ജീവകാരുണ്യ പ്രവർത്തനങ്ങള്‍ക്കും സാമൂഹിക നന്മയ്ക്കും രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നല്‍കിയ വലിയൊരു മനുഷ്യസ്നേഹിയായിരുന്നു സലിംകുമാറെന്ന് ഈ സംഭവം അടിവരയിടുന്നു. ലഹരി വിരുദ്ധ പോരാട്ടത്തില്‍ പങ്കാളിയാകാൻ അദ്ദേഹം കാണിച്ച ആ വലിയ മനസ്സ് കണ്ണൂരിലെ പൊതുപ്രവർത്തകർക്കും ജനങ്ങള്‍ക്കും ഇന്നും മറക്കാനാവാത്ത ഓർമ്മയാണ്.

വിവിധങ്ങളായ ഹാസ്യ-കഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും മലയാളികളെ ഏറെക്കാലം ഒരേപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ കലാകാരനായിരുന്നു അദ്ദേഹം. അഭിനയരംഗത്തെ സമാനതകളില്ലാത്ത പ്രകടനങ്ങള്‍ക്കൊപ്പം തന്നെ തന്റെ സാമൂഹിക പ്രതിബദ്ധത കൊണ്ടും അദ്ദേഹം ജനഹൃദയങ്ങളില്‍ സ്ഥാനം നേടി.

ചിരിയുടെ തമ്പുരാനായി ജീവിച്ച്‌ ഒടുവില്‍ എല്ലാവരെയും കണ്ണീരിലാഴ്ത്തിക്കൊണ്ട് സലിംകുമാർ മടങ്ങുമ്പോള്‍ മലയാള കലാലോകത്തിന് അത് നികത്താനാവാത്ത വലിയൊരു നഷ്ടമാണെന്ന് പി. ജയരാജൻ കൂട്ടിച്ചേർത്തു. വിയോഗത്തിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി വ്യക്തമാക്കിക്കൊണ്ടാണ് അദ്ദേഹം പ്രിയ കലാകാരന് ആദരാഞ്ജലികള്‍ അർപ്പിച്ചത്.

പി. ജയരാജന്റെ വാക്കുകള്‍...

പ്രിയ സുഹൃത്തും സിനിമാ താരവുമായ സലീം കുമാറിന്റെ വിയോഗത്തില്‍ അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

രാഷ്ട്രീപരമായി വിരുദ്ധ ചേരികളില്‍ ആയിരുന്നെങ്കിലും വ്യക്തിപരമായി നല്ല സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു.അദ്ദേഹത്തെ കുറിച്ച്‌ ഓർക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത് കണ്ണൂരില്‍ IRPC നടത്തിയ ലഹരിമുക്ത സംഗമത്തില്‍ അതിഥി ആയി പങ്കെടുത്തതാണ്. IRPC മുഖേനെ ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ടു നേർവഴിയിലേക്ക് വന്ന നാനൂറോളം പേരുടെ സംഗമത്തിലാണ് അദ്ദേഹം പങ്കെടുത്തത്.യാത്ര കൂലി പോലും വാങ്ങാതെയാണ് സലിം കുമാർ അന്ന് കണ്ണൂരില്‍ എത്തിയത് എന്നത് ഇപ്പോളും ഓർക്കുന്നു.

വിവിധ കഥാപാത്രങ്ങളിലൂടെ നമ്മളെയെല്ലാം ഏറെ കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മഹാനായ കലാകാരന് വിട..

Post a Comment

Previous Post Next Post
Join Our Whats App Group