Join News @ Iritty Whats App Group

ഇരിട്ടി ചരൽ സ്വദേശിനി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ജഴ്‌സി അണിയും

ഇരിട്ടി ചരൽ സ്വദേശിനി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ ജഴ്‌സി അണിയും


ഇരിട്ടി: സ്കോട്ട്ലൻഡിൽ ജൂലായിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ അയ്യൻകുന്നിലെ ചരൽ സ്വദേശിനിയും കേരളാ പോലീസിൽ ഹവിൽദാറുമായ അൻസ ബാബു പാലമറ്റത്തിൽ 4x400 മീറ്റർ മിക്സഡ് റിലേയിൽ ഇന്ത്യൻ ജഴ്‌സി അണിയും. നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുള്ള അൻസ പോലീസ് മറ്റുകളിൽ 400മീറ്ററിലും 4x400 മീറ്റർ റിലേയിലും സ്വർണ്ണം നേടിയിട്ടുണ്ട്. ഈ മാസം ചൈനയിൽ നടക്കുന്ന ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ന് പുറപ്പെടുന്ന ഇന്ത്യൻ ടീമിലും അൻസ അംഗമാണ്. 
കേരളാ പോലീസിൽ കണ്ണൂർ മാങ്ങാട്ടുപറമ്പിൽ ഹവീൽദാറായി ജോലിചെയ്യുന്ന അൻസ, ബാബു പാലമറ്റത്തിന്റെയും മേഴ്സിയുടെയും മകളാണ്. അമ്മ മേഴ്‌സി മികച്ച ബാസ്‌ക്കറ്റ് ബോൾ കളിക്കാരികൂടിയാണ്. സഹോദരൻ: എബിൻ. മർച്ചന്റ് നേവിയിൽ ഉദ്യോഗസ്ഥനായ അങ്ങാടിക്കടവ് സ്വദേശി തൈക്കണ്ടത്തിൽ ജിജോ ആണ് ഭർത്താവ്.

Post a Comment

Previous Post Next Post
Join Our Whats App Group