തമിഴക രാഷ്ട്രീയത്തിൽ പുതിയ ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിലേക്ക്, ചർച്ചകൾ സജീവം
ചെന്നൈ: രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും. രജനീകാന്തിൻ്റെ മകൾ സൗന്ദര്യയുടെ ഭർത്താവാണ് വിശാഖൻ. നടനും ഫാർമ കമ്പനി ഡയറക്ടറുമാണ്. അണ്ണാമലൈയുടെ ജനകീയ കൂട്ടായമയിലാണ് ചേരുക. അണ്ണാമലൈക്ക് രജനിയുടെ പിന്തുണ ഉണ്ടെന്ന സൂചനകൾക്കിടെയാണ് നീക്കം.</p><p>ജൂൺ 5നാണ് കെ അണ്ണാമലൈ ബിജെപിയിൽ നിന്നും ഔദ്യോഗികമായി രാജിവെച്ചത്. ഇതിന് പിന്നാലെ 'വി ദ ലീഡേഴ്സ്' എന്ന പേരിൽ പുതിയ രാഷ്ട്രീയ പ്രസ്ഥാനവും പ്രഖ്യാപിച്ചു. ഈ പ്രസ്ഥാനത്തിലേക്ക് വെറും 24 മണിക്കൂറിനുള്ളിൽ 13,85,763 (ഏകദേശം 14 ലക്ഷം) ആളുകളാണ് സജീവ അംഗങ്ങളായി രജിസ്റ്റർ ചെയ്തത്.
2020ൽ സിവിൽ സർവീസ് ഉപേക്ഷിച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ ചേർന്ന ഉടൻ തന്നെ സംസ്ഥാന വൈസ് പ്രസിഡന്റായും, തൊട്ടടുത്ത വർഷം 37-ാം വയസ്സിൽ സംസ്ഥാന അധ്യക്ഷനായും അദ്ദേഹം ഉയർന്നു. തന്റെ പൊതുജീവിതത്തിലെയും രാഷ്ട്രീയ യാത്രയിലെയും അടുത്ത ഘട്ടമാണിതെന്ന് വിശേഷിപ്പിച്ച അണ്ണാമലൈ, സാധാരണക്കാരെയും യുവാക്കളെയും പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു. 'വി ദ ലീഡേഴ്സ്'എന്ന് പേരിട്ടിരിക്കുന്ന വെബ്‌സൈറ്റിലൂടെയാണ് വോളന്റിയർമാരെ ചേർക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ ഗ്രാസ്റൂട്ട് തലത്തിൽ മാറ്റമുണ്ടാക്കാനാണ് യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തത്. ഈ പുതിയ പ്രസ്ഥാനം വരാനിരിക്കുന്ന തമിഴ്‌നാട് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ഭാവിയിലേക്ക് നിരവധി പുതിയ നേതാക്കളെ വാർത്തെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞിരുന്നു.
Post a Comment