Join News @ Iritty Whats App Group

സ്വര്‍ണത്തിന് രണ്ടാമതും വില കുറഞ്ഞു; ഇന്നുണ്ടായത് വന്‍ നഷ്ടം

സ്വര്‍ണത്തിന് രണ്ടാമതും വില കുറഞ്ഞു; ഇന്നുണ്ടായത് വന്‍ നഷ്ടം


കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാം തവണയും ഇടിവ്. ഗ്രാമിന് 100 രൂപയുടെ കുറവാണ് വൈകുന്നേരം രേഖപ്പെടുത്തിയത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,010 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. 1,04,080 രൂപയായാണ് വില ഇടിഞ്ഞത്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. 10,695 രൂപയായാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് കുറഞ്ഞത്. പവന്റെ വില 85,560 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണത്തിന് നഷ്ടമുണ്ടായി.
1.12 ശതമാനത്തിന്റെ നഷ്ടത്തോടെയാണ് ആഗോളവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഔണ്‍സിന് 45 ഡോളര്‍ ഇടിഞ്ഞ് 4,035.49 ഡോളറിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായി 0.97 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 57.92 ഡോളറായി. ഇന്ന് രാവിലേയും സ്വര്‍ണവില ഇടിഞ്ഞിരുന്നു.

രാവിലെ ഗ്രാമിന് 85 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. മിഡില്‍ ഈസ്റ്റില്‍ സ്ഥിതി വീണ്ടും കലുഷിതമായതും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുമാണ് സ്വര്‍ണത്തിന്റെ വില വര്‍ധനക്കുള്ള പ്രധാന കാരണം.

Post a Comment

Previous Post Next Post
Join Our Whats App Group