കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സിപിഐ എം ഇരിട്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
ഇരിട്ടി: കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഇന്ധന വില വർധനവിനെതിരെയും സിപിഐ എം ഇരിട്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം കരുണാകരൻ ഉൽഘാടനം ചെയ്തു. സിപിഐ എം ഇരിട്ടി ഏരിയ സെക്ക്രട്ടറി സക്കീർ ഹുസൈൻ, നേതാക്കളായ അഡ്വ: ബിനോയ് കുര്യൻ, പി പി അശോകൻ, കെ ജി ദിലീപ്, കെ ശ്രീധരൻ, പി പി ഉസ്മാൻ, എൻ അശോകൻ, ഇ പി രമേശൻ, തുടങ്ങിയവർ പങ്കെടുത്തു
Post a Comment