Join News @ Iritty Whats App Group

'ഓപ്പറേഷൻ തൂഫാൻ' രാജ്യത്താകെ; ലഹരിക്കെതിരെ കേന്ദ്രത്തിൻ്റെ 3 വർഷത്തെ മാസ്റ്റർ പ്ലാനിന് ഇന്ന് തുടക്കം

'ഓപ്പറേഷൻ തൂഫാൻ' രാജ്യത്താകെ; ലഹരിക്കെതിരെ കേന്ദ്രത്തിൻ്റെ 3 വർഷത്തെ മാസ്റ്റർ പ്ലാനിന് ഇന്ന് തുടക്കം


ദില്ലി: രാ​ജ്യ​ത്തെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആരംഭിക്കുന്ന വി​പു​ല​ ക​ർ​മ​പ​ദ്ധ​തിയ്ക്ക് ഇന്ന് തുടക്കമാക്കും. കേരളത്തിലെ ഓപ്പറേഷൻ തൂഫാന് സമാനമാണ് രാജ്യ വ്യാപകമാകമായ ഈ ​പ​ദ്ധ​തിയും. കേന്ദ്ര മന്ത്രി അമിത് ഷാ മൂന്ന് വർഷം നീളുന്ന മാസ്റ്റർ പ്ലാനാണ് അവതരപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി വിഷൻ ഡോക്യുമെന്റും പുറത്തിറക്കും.

ഇതുവരെ പിടികൂടിയിട്ടുള്ള 6000 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ മയക്കുമരുന്നും ഇന്ന് നശിപ്പിച്ചുകൊണ്ടായിരിക്കും പരിപാടി ആരംഭിക്കുക. ഡാർക് നെറ്റ് വഴിയുള്ള രാസലഹരി വസ്തുക്കളുടെ വിൽപന തടയാനുള്ള സമ​ഗ്ര പദ്ധതിയും അവതരിപ്പിക്കും. 44 മന്ത്രാലയങ്ങളുടെയും സംസ്ഥാനങ്ങളുടെ 108 പ്രതിനിധികളും ഇന്നത്തെ യോ​ഗത്തിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post
Join Our Whats App Group