Join News @ Iritty Whats App Group

അ​ഞ്ചു മു​ത​ല്‍ 17 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാം

അ​ഞ്ചു മു​ത​ല്‍ 17 വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി ആ​ധാ​ര്‍ പു​തു​ക്കാം


പ​ത്ത​നം​തി​ട്ട: അ​ഞ്ചു മു​ത​ല്‍ 17 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ, ഫോ​ട്ടോ) സെ​പ്റ്റം​ബ​ർ വ​രെ സൗ​ജ​ന്യ​മാ​യി എ​ല്ലാ ആ​ധാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും പു​തു​ക്കാം. കൃ​ത്യ​സ​മ​യ​ത്ത് ബ​യോ​മെ​ട്രി​ക്‌​സ് പു​തു​ക്കാ​ത്ത ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍ താ​ത്കാ​ലി​ക​മാ​യി അ​സാ​ധു​വാ​യേ​ക്കാം.

സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ൾ, റേ​ഷ​ന്‍ കാ​ര്‍​ഡി​ല്‍ പേ​ര് ചേ​ര്‍​ക്ക​ൽ, സ്‌​കൂ​ള്‍, കോ​ള​ജ് പ്ര​വേ​ശ​നം, ഡി​ജി​ലോ​ക്ക​ർ, അ​പാ​ര്‍, പാ​ന്‍ കാ​ര്‍​ഡ് എ​ന്നി​വ​യ്ക്ക് ആ​ധാ​ര്‍ അ​ത്യാ​വ​ശ്യ​മാ​ണ്. സ​മ​യ​ബ​ന്ധി​ത​മാ​യി ആ​ധാ​ര്‍ പു​തു​ക്കു​ന്ന​തി​ലൂ​ടെ നീ​റ്റ്, ജെ​ഇ​ഇ, കീം ​തു​ട​ങ്ങി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍ ഒ​ഴി​വാ​ക്കാം.

ന​വ​ജാ​ത ശി​ശു​ക്ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ആ​ധാ​റി​ന് എ​ന്‍‌​റോ​ള്‍ ചെ​യ്യാം. പൂ​ജ്യം മു​ത​ല്‍ അ​ഞ്ച് വ​യ​സുവ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ ആ​ധാ​ര്‍ എ​ൻ‌​റോ​ള്‍​മെ​ന്‍റ് സ​മ​യ​ത്ത് അ​വ​രു​ടെ ബ​യോ​മെ​ട്രി​ക്‌​സ് (വി​ര​ല​ട​യാ​ളം, കൃ​ഷ്ണ​മ​ണി രേ​ഖ) ശേ​ഖ​രി​ക്കു​ന്നി​ല്ല. മാ​താ​പി​താ​ക്ക​ളു​ടെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ് കു​ട്ടി​ക​ള്‍​ക്ക് ആ​ധാ​ര്‍ ന​ല്‍​കു​ന്ന​ത്. കു​ട്ടി​യു​ടെ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് മാ​ത്രം ഹാ​ജ​രാ​ക്കി​യാ​ല്‍ മ​തി.

കു​ട്ടി​ക​ള്‍​ക്ക് ഭാ​വി​യി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ത​ട​സ​മി​ല്ലാ​തെ ല​ഭി​ക്കാ​ന്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​യു​ട​ന്‍ ആ​ധാ​ര്‍ എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ക.

ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ല്‍ ന​മ്പ​റി​ലേ​ക്ക് വ​രു​ന്ന ഒ​ടി​പി​യി​ലൂ​ടെ​യാ​ണ് വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ന​മ്പ​റും ഇ-​മെ​യി​ല്‍ ഐ​ഡി​യും ആ​ധാ​റി​ല്‍ ചേ​ര്‍​ത്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം.

Post a Comment

Previous Post Next Post
Join Our Whats App Group