Join News @ Iritty Whats App Group

കൊട്ടിയൂരിൽ വൻ ഭക്ത ജന പ്രവാഹം; 15 കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊട്ടിയൂരിൽ വൻ ഭക്ത ജന പ്രവാഹം; 15 കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു 



കൊട്ടിയൂർ : ഇളനീർ വെപ്പ് ദിനമായ ഇന്ന് കൊട്ടിയൂരിലേക്ക് ഭക്ത ജന പ്രവാഹം. മണത്തണ മുതൽ ഗതാഗത കുരുക്ക്. കർണാടകയിൽ നിന്നും കാസർകോഡു നിന്നും എത്തുന്ന വലിയ വാഹനങ്ങൾ ഗതാഗത കുരുക്കിൽ പെട്ടു.

പുലർച്ചെ മുതൽ തന്നെ അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും പരിസരങ്ങളും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു. ദർശനത്തിനുള്ള വരി പടിഞ്ഞാറ് നടയിലേത് ഇക്കരെ ക്ഷേത്രം റോഡ് വരെയും, കിഴക്കേ നടയിലെത് മന്ദഞ്ചേരി വരെയും നീണ്ടു. മണിക്കൂറോളം കാത്തുനിന്നാണ് പലരും പെരുമാളെ തൊഴുതത്.

Post a Comment

Previous Post Next Post
Join Our Whats App Group