Join News @ Iritty Whats App Group

രാവിലെ കുറഞ്ഞത് അതേ പോലെ തിരിച്ചു കയറി; ഉച്ചക്ക് ശേഷം വീണ്ടും സ്വർണ വില കൂടി, മണിക്കൂറുകൾക്കിടെ കൂടിയത് 1320 രൂപ

രാവിലെ കുറഞ്ഞത് അതേ പോലെ തിരിച്ചു കയറി; ഉച്ചക്ക് ശേഷം വീണ്ടും സ്വർണ വില കൂടി, മണിക്കൂറുകൾക്കിടെ കൂടിയത് 1320 രൂപ


തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് ഉച്ചയ്ക്ക് കേരള ഗോൾഡ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളനുസരിച്ച് ഗ്രാമിന് 13,020 രൂപയാണ് വർധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് നിലവിൽ 1,04,160 രൂപയാണ് വില വരുന്നത്. 
ഇന്ന് രാവിലെ സ്വർണത്തിന് ഗ്രാമിന് 165 രൂപ കുറഞ്ഞ് പവന് 1,02,760 രൂപയായിരുന്നു. ഈ വിലയിലാണ് ഉച്ചയായപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group