Join News @ Iritty Whats App Group

വിവാഹദിനത്തില്‍ വരൻ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥൻ

വിവാഹദിനത്തില്‍ വരൻ തൂങ്ങിമരിച്ച നിലയില്‍; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥൻ


ണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ മുണ്ടേരി സ്വദേശിയായ ജമ്മുകശ്മീരിലെ എസ്‌എസ്ബി ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ ഷബിനാണ് മരിച്ചത്.

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് വിവാഹം നടക്കാനാരിക്കെയാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രി ഷബിന്റെ വീട്ടില്‍ വിവാഹ സല്‍ക്കാരമുണ്ടായിരുന്നു. തുടർന്ന് പരിപാടി നടക്കുന്നതിനിടെ ഒരു കോള്‍ വരുകയും ഷബിൻ മുറിക്കുള്ളിലേക്ക് പോവുകയും ചെയ്തു. വിവാഹം ചെയ്യാനിരുന്ന പെണ്‍കുട്ടിയാണ് ഷബിനെ വിളിച്ചതെന്നാണ് വിവരം. കോള്‍ വന്നതിന് ശേഷം ഷബിനെ പുറത്തുകണ്ടിരുന്നില്ല.

വിവാഹദിവസമായ ഇന്ന് ഫോട്ടോ എടുക്കുന്നതിനായി ഷബിനെ അന്വേഷിച്ചപ്പോഴാണ് ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍‌ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group