Join News @ Iritty Whats App Group

'ഗ്രൂപ്പ് മാനേജര്‍ക്ക് വേണ്ടി രാജിവച്ച്‌ സീറ്റ് ഒഴിഞ്ഞാല്‍ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കും' ; നിയുക്ത എംഎല്‍എ സജീവ് ജോസഫിന് മുന്നറിയിപ്പുമായി കണ്ണൂര്‍ ചുഴലിയില്‍ ഫ്ലെക്സ്

'ഗ്രൂപ്പ് മാനേജര്‍ക്ക് വേണ്ടി രാജിവച്ച്‌ സീറ്റ് ഒഴിഞ്ഞാല്‍ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരിക്കും' ; നിയുക്ത എംഎല്‍എ സജീവ് ജോസഫിന് മുന്നറിയിപ്പുമായി കണ്ണൂര്‍ ചുഴലിയില്‍ ഫ്ലെക്സ്


ണ്ണൂർ : യുഡിഎഫിന്റെ ഉ‍ജ്വലവിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസില്‍ കനത്ത പോര് തുടരുന്നതിനിടെ കണ്ണൂരില്‍ നിയുക്ത എംഎല്‍എ സജീവ് ജോസഫിന് മുന്നറിയിപ്പുമായി ഫ്ലെക്സ്.

സജീവ് ജോസഫ് ജയിച്ചു കയറിയ സീറ്റ് കെ സി വേണുഗോപാലിനായി ഒഴിഞ്ഞു കൊടുക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് ചുഴലി ചാലില്‍ വയലില്‍ ഫ്ലെക്സ് ഉയർന്നത്.

 

വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ച്‌ സീറ്റ് ഒഴിഞ്ഞാല്‍ ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പായിരുന്നു എന്ന് ഞങ്ങളും വിധി എഴുതുമെന്നാണ് ചാലില്‍ വയല്‍ യുവാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഫ്ലെക്സിലെ വാക്കുകള്‍

സജീവ് ജോസഫിനോട്
ഒന്ന് പറഞ്ഞേക്കാം...

വോട്ട് ചെയ്ത ജനങ്ങളെയും പ്രവർത്തകരെയും വിഡ്ഢികളാക്കി ഗ്രൂപ്പ് മാനേജർക്ക് വേണ്ടി രാജി വച്ച്‌ സിറ്റ് ഒഴിഞ്ഞാല്‍... NB ഇത് നിങ്ങളുടെ അവസാന തെരഞ്ഞെടുപ്പ് ആയിരുന്നു എന്ന്
ഞങ്ങളും വിധി എഴുതും

ചാലില്‍വയല്‍ യുവാക്കള്‍

Post a Comment

Previous Post Next Post
Join Our Whats App Group