Join News @ Iritty Whats App Group

വെള്ളിയാംപറമ്പ്‌ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായം പേരിന്‌ മാത്രം

വെള്ളിയാംപറമ്പ്‌ കിന്‍ഫ്ര പാര്‍ക്കില്‍ വ്യവസായം പേരിന്‌ മാത്രം


ണ്ണൂര്‍ വിമാനത്താവത്തിന്റെ വികസനം ലക്ഷ്യമാക്കി കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പ്‌ ആരംഭിച്ച്‌ കിന്‍ഫ്ര പാര്‍ക്കില്‍ പേരിന്‌ മാത്രംവ്യവസായം.

വ്യവസായ പാര്‍ക്ക്‌ തുടങ്ങുന്നതിനു മുമ്പ്‌ തന്നെ നിരവധി സ്‌ഥാപനങ്ങള്‍ ഇവിടെ വരുമെന്ന്‌ സര്‍ക്കാര്‍ അധികൃതര്‍ പ്രഖ്യാപിച്ചെങ്കിലും പേരിനു മാത്രമാണ്‌ ചില സ്വകാര്യ വ്യവസായങ്ങള്‍ ഇവിടെ എത്തിയിട്ടുള്ളത്‌.

മട്ടന്നൂര്‍ വ്യവസായ പാര്‍ക്കില്‍ 2018ല്‍ പ്ലാസ്‌റ്റിക്ക്‌ പാര്‍ക്ക്‌ വരുന്നതിന്റെ ഭാഗമായി ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്‌ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ അഞ്ച്‌ കോടി രുപ വകയിരുത്തിയതോടെ പ്ലാസ്‌റ്റിക്‌ പാര്‍ക്ക്‌ എന്ന്‌ സ്വപ്‌നം യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.

നാല്‍പത്‌ ഏക്കറില്‍ പ്ലാസ്‌റ്റിക്ക്‌ പാര്‍ക്ക്‌ ആരംഭിക്കാനും പ്രത്യേക മേഖലയില്‍ റി സൈക്ലിംഗ്‌ ഫാക്‌ടറി ഉള്‍പ്പടെയുള്ള വിവിധ സംരംഭണക്കാണ്‌ നിര്‍മ്മിക്കാന്‍ അന്ന്‌ തീരുമാനിച്ചത്‌.എട്ട്‌ വര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ മാത്രമായി മാറി. ഇതിനു പുറമെ വെള്ളിയാംപറമ്പ്‌ കിന്‍ഫ്ര വ്യവസായ പാര്‍ക്ക്‌ കേന്ദ്രീകരിച്ച്‌ ഇസ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റിന്‌ വേണ്ടി തറക്കല്ലിടല്‍ കഴിഞ്ഞിട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.

പൊതുമേഖലാ സ്‌ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡും മുംബൈ ആസ്‌ഥാനമായ ലോര്‍ഡ്‌സ് മാര്‍ക്ക്‌ ഇന്‍ഡിസ്‌ട്രീസും തമ്മിലാണ്‌ കരാര്‍ ഒപ്പുവെച്ചത്‌. കിന്‍ഫ്ര പാര്‍ക്കില്‍ രണ്ടേക്കര്‍ സ്‌ഥലത്താണ്‌ ഇസ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റ്‌ സ്‌ഥാപിക്കുന്നത്‌. 2023 ഓഗസ്‌റ്റിലാണ്‌ അന്തിമകരാര്‍ ഒപ്പുവെച്ചത്‌. കീഴല്ലൂര്‍ പഞ്ചായത്തില്‍ പെട്ട വെള്ളിയാം പറമ്പില്‍ കിന്‍ഫ്ര ഏറ്റെടുത്ത വ്യവസായ പാര്‍ക്കില്‍ 87 ഏക്കര്‍ ഭുമിയാണ്‌ വ്യവസായമില്ലാതെ ഒഴിഞ്ഞ്‌ കിടക്കുന്നത്‌. കിന്‍ഫ്ര ചെറുകിട വ്യവസായ പാര്‍ക്കില്‍ അനുവദിക്കാവുന്ന 91 ഏക്കറില്‍ 87 ഏക്കര്‍ ഭൂമി ഒഴിഞ്ഞ്‌ കിടക്കുന്നതായാണ്‌ വിവരാവകാശ രേഖയില്‍ ഉള്ളത്‌. നിലവിലെ വ്യവസായ പാര്‍ക്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയെങ്കിലും വ്യവസായികളുടെ വരവ്‌ കുറഞ്ഞതാണ്‌ ഭൂമി ഒഴിഞ്ഞ്‌ കിടക്കാന്‍ കാരണം. വ്യവസായങ്ങള്‍ക്ക്‌ ഏറ്റെടുത്ത ഭൂമിയില്‍ പലയിടവും ഇപ്പോള്‍ കാടു കയറിയ നിലയിലാണ്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷം മുമ്പ്‌ നിരവധി പേര്‍ വ്യവസായം തുടങ്ങാന്‍ ഭൂമിയുടെ സമ്മതപത്രം കിന്‍ഫ്ര പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഇതില്‍ ഏതാനം പേര്‍ മാത്രമാണ്‌ വ്യവസായം തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്‌. ഇതിനിടയില്‍ വ്യവസായം ആരംഭിക്കുന്നതിനു വേണ്ടി വിവിധ സ്‌ഥലങ്ങളില്‍ വീണ്ടും സ്‌ഥലമെടുക്കാനുള്ള നീക്കത്തിലാണ്‌ കിന്‍ഫ്ര.

Post a Comment

Previous Post Next Post
Join Our Whats App Group