ഇന്ധന വില വര്‍ധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികള്‍: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?
ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി പൊതുമേഖല എണ്ണ കമ്പനികള്‍. കേന്ദ്ര സർക്കാരില്‍ നിന്ന് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി സൂചന.
രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ കൂട്ടാനാണ് സാധ്യത. ഗാർഹിക ഉപയോഗത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വിലയിലും അൻപത് രൂപ വരെ വർധന ഉണ്ടായേക്കും. (Oil companies set to increase fuel prices)
രാജ്യത്തെ സാമ്പത്തിക ആഘാതം നിയന്ത്രിക്കുന്നതിന് സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിലെയും ധനകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ റിസർവ് ബാങ്കുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. അവശ്യവസ്തുക്കള്‍ അല്ലാത്തവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതും പരിഗണനയിലുണ്ട്. രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന പ്രധാനമന്ത്രി നിർദേശിച്ചു.
ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയില്‍ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 104.47 ആയി.
Post a Comment