Join News @ Iritty Whats App Group

എസ്എസ്എൽസി പരീക്ഷാഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം

എസ്എസ്എൽസി പരീക്ഷാഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം


തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന എസ്എസ്എൽസി പരീക്ഷാഫലം സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം' ആപ്പിലൂടെയും ലഭ്യമാകും. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഫലം പരിശോധിക്കാനുള്ള സൗകര്യമാണ് ആപ്പിൽ ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്കാണ് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡിജിഇയും ചേർന്നായിരിക്കും ഫലം പ്രഖ്യാപിക്കുക.

ഔദ്യോഗിക ഫലപ്രഖ്യാപനം നടന്നാലുടൻ ആപ്പിലെ പ്രത്യേക ലിങ്ക് വഴി വിവരങ്ങൾ തത്സമയം ലഭ്യമാകും. തിരക്കേറിയ സമയങ്ങളിൽ വെബ്‌സൈറ്റുകൾ നേരിടുന്ന സാങ്കേതിക തടസ്സങ്ങൾ ഒഴിവാക്കി ലളിതമായി ഫലം അറിയാൻ ഇത് സഹായിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'Nammude Keralam' ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ വൺ ടൈം രജിസ്‌ട്രേഷൻ (OTR) പൂർത്തിയാക്കി ലോഗിൻ ചെയ്യുക. ഹോം പേജിലെ 'SSLC Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകി സബ്മിറ്റ് ചെയ്യുക. വിവിധ സർക്കാർ സേവനങ്ങൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷാ ഫലങ്ങളും 'നമ്മുടെ കേരളം' ആപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ:
android (play store) https://play.google.com/store/apps/details?id=com.itmission.nk</p><p>iOS (App Store): https://apps.apple.com/in/app/nammude-keralam/id1595554541

Post a Comment

Previous Post Next Post
Join Our Whats App Group