Join News @ Iritty Whats App Group

മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ വീട്ടിൽ സന്ദർശനത്തിനെത്തി തുഷാർ വെള്ളാപ്പള്ളി; 'ഉരുകാൻ ഇവിടെ കല്ലൊന്നുമില്ലല്ലോ'

മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ വീട്ടിൽ സന്ദർശനത്തിനെത്തി തുഷാർ വെള്ളാപ്പള്ളി; 'ഉരുകാൻ ഇവിടെ കല്ലൊന്നുമില്ലല്ലോ'


കൊച്ചി: ജന്മദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ സന്ദർശനത്തിനെത്തി വെള്ളാപ്പള്ളി നടേശന്റെ മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി. മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും സത്യ പ്രതിജ്ഞ ചടങ്ങിന് എത്താൻ സാധിച്ചിരുന്നില്ലെന്നും തുഷാർ പറഞ്ഞു. എസ്എൻഡിപിക്ക് വിഡി സതീശനുമായി നല്ല അടുപ്പമാണുള്ളത്. വെള്ളാപ്പള്ളി നടേശൻ നല്ലതും ചീത്തയും പറഞ്ഞിട്ടുണ്ട്. പറഞ്ഞതെല്ലാം വ്യക്തിപരമായിരുന്നു. എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ എന്ന് ചോദ്യത്തിന്, ഉരുകാൻ ഇവിടെ കല്ലൊന്നും ഇല്ലല്ലോ എന്നും മറുപടി നൽകി. എസ്എൻഡിപി ഭാരവാഹികൾക്ക് ഒപ്പമാണ് തുഷാർ എത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group