Join News @ Iritty Whats App Group

ഗണപതിഹോമവും ഭഗവതി സേവയും മുതൽ മൃത്യുഞ്ജയ ഹോമം വരെ, വിഡി സതീശൻ മുഖ്യമന്ത്രി ആകാൻ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ

ഗണപതിഹോമവും ഭഗവതി സേവയും മുതൽ മൃത്യുഞ്ജയ ഹോമം വരെ, വിഡി സതീശൻ മുഖ്യമന്ത്രി ആകാൻ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജ


കൊച്ചി: വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്ന പ്രാർഥനയോടെ ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോമാണ് വഴിപാടുകൾ ബുക്ക് ചെയ്തത്. ഗണപതി ഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം എന്നിവ ഉൾപ്പെടെയുള്ള വഴിപാടുകളാണ് നടത്തിയത്. ഇതിനായി 955 രൂപയാണ് ക്ഷേത്രത്തിൽ അടച്ചത്.</p><p>വി ഡി സതീശനെ അനുകൂലിക്കുന്ന പ്രവർത്തകരുടെ ഭാഗത്ത് നിന്നും അദ്ദേഹത്തിനായി നിരവധി ഫ്ലക്സുകളും പ്രാർത്ഥനകളുമാണ് ഉയരുന്നത്. ആലുവ മണപ്പുറം മഹാദേവ ക്ഷേത്രം വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ വ്യക്തികൾ പ്രത്യേക പൂജകൾ നടത്തുന്നതിനാൽ മുമ്പും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group