ഫോണിലേക്ക് അപ്രതീക്ഷിതമായി ഒരു സന്ദേശം എത്തിയോ? അതോ ഉച്ചത്തിലുള്ള ബീപ് ശബ്ദം കേട്ടോ; ഉടൻ സംഭവിച്ചേക്കാം
നിങ്ങളുടെ മൊബൈല്‍ ഫോണിലേക്ക് ഈ അഴ്ച തന്നെ ഒരു അപ്രതീക്ഷിതമായ സന്ദേശമോ അല്ലെങ്കില്‍ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ വന്നേക്കാം.
ആരും ആശങ്കപ്പെടേണ്ടെ ആവശ്യമില്ല. ടെലികമ്യൂണിക്കേഷൻ വകുപ്പും ദേശീയ ദുരന്ത നിവാരണ അതോറിറ്റി നടത്തുന്ന പുതിയൊരു പരീക്ഷണമാണിത്. തിരഞ്ഞെടുത്ത പ്രദേശത്തെ എല്ലാ മൊബൈല്‍ ഫോണുകളിലേക്കും ഒരേസമയം അടിയന്തര മുന്നറിയിപ്പുകള്‍ നല്‍കാൻ കഴിയുന്ന ഒരു പുതിയ സെല്‍ ബ്രോഡ്‌കാസ്റ്റ് അലർട്ട് സിസ്റ്റത്തിന്റെ പരീക്ഷണങ്ങളാണ് നിലവില്‍ നടത്തിവരുന്നത്.
പുതിയ സംവിധാനത്തിന്റെ പ്രവർത്തനവും വിശ്വാസ്യതയും പരിശോധിക്കുന്നതിനുള്ള പരീക്ഷണങ്ങളാണ് രാജ്യവ്യാപകമായി ഇത് നടത്തി വരുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷകളിലും സന്ദേശങ്ങള്‍ വരാം. ഇതൊരു പരീക്ഷണ സന്ദേശമാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.
ചാർജിങ് കേബിളുകള്‍ പെട്ടെന്ന് പൊട്ടിപ്പോവുന്നുണ്ടോ? കാരണം നിങ്ങളുടെ ഈ ശീലം
ഭൂകമ്പം, സുനാമി, വെള്ളപ്പൊക്കം പോലുള്ള അത്യാഹിത ഘട്ടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായി ഇന്ത്യയിലുടനീളം നടത്തുന്ന പരീക്ഷണമാണിത്. ഈ സന്ദേശം കിട്ടിക്കഴിഞ്ഞാല്‍ ഭയപ്പെടുകയോ മറുപടി നല്‍കുകയോ ചെയ്യേണ്ടതില്ല.സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (C-DOT) വികസിപ്പിച്ചെടുത്ത SACHET എന്ന അലർട്ട് പ്ലാറ്റ്‌ഫോമുമായി ഈ സിസ്റ്റം സംയോജിപ്പിച്ചിരിക്കുന്നു.
പൂർണമായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സംവിധാനമാണിത്. സെല്‍ ബ്രോഡ്‌കാസ്റ്റ് ടെസ്റ്റ് അലർട്ടുകള്‍ പ്രവർത്തനക്ഷമമാക്കിയിട്ടുള്ള മൊബൈല്‍ ഫോണുകളില്‍ മാത്രമേ ടെസ്റ്റ് സന്ദേശങ്ങള്‍ ലഭിക്കൂ. പരീക്ഷണങ്ങള്‍ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞാല്‍ ഈ സംവിധാനം വഴി പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ വേഗത്തിലും കൃത്യമായും ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാൻ സാധിക്കും.
Post a Comment