കാനഡയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ മലയാളി യുവതി മരിച്ചു; ചികിത്സ പിഴവെന്ന് ആരോപണം
എറണാകുളം: കൊച്ചി സ്വദേശിയായ 35 വയസ്സുകാരിക്ക് കാനഡയിൽ ദാരുണാന്ത്യം. തോൾ എല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതിയാണ് ഉറക്കത്തിനിടെ മരിച്ചത്. അതേസമയം ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണ കാരണമെന്ന് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിച്ചു. കാനഡ പ്രിൻസ് ജോർജിലെ ആശുപത്രിയിലാണ് മെയ് ആറിന് ശസ്ത്രക്രിയ നടന്നത്. നേരത്തെ അപസ്മാരത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയ ആയിട്ടുള്ള നമിതയ്ക്ക് പരിചരണം ലഭിച്ചില്ലെന്നാണ് ഭർത്താവ് ജിതിൻ പറയുന്നത്. വീട്ടിലെത്തി ഉറക്കത്തിനിടെയാണ് നമിത മരിച്ചത്. ബുധനാഴ്ച ആണ് പോസ്റ്റ്മോർട്ടം നടത്തുക. സംസ്കാരം കാനഡയിൽ തന്നെ നടത്താനാണ് കുടുംബത്തിൻറെ തീരുമാനം.
Post a Comment