ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം, തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് മുന്നേറ്റം; മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിൽ
ബംഗാളിൽ തൃണമൂലും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. തമിഴ്‌നാട്ടിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ് ഒരു മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു. മത്സരിച്ച രണ്ടാം മണ്ഡലത്തിൽ വിജയ് പിന്നിലാണ്.
പോസ്‌റ്റൽ വോട്ടുകളെണ്ണുമ്പോൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസും അസമിൽ ബിജെപിക്കും ആദ്യ ലീഡ്. തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്കും മുന്നേറ്റം. പുതുച്ചേരിയിൽ എൻആർസി സഖ്യവും ലീഡ് ചെയ്യുന്നു.
ഭരണത്തുടർച്ച ഉറപ്പാണെന്ന ഉറച്ച പ്രതീക്ഷയിലാണ് ഡിഎംകെ. വിജയ്‍യുടെ ടിവികെ ചലനം ഉണ്ടാക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുന്നണികള്‍. ഒപ്പം എഐഎഡിഎംകെയും ബിജെപിയും വലിയ പ്രതീക്ഷയിലാണ്.
ഭൂരിപക്ഷം എക്സിറ്റ് പോളുകളും അട്ടിമറി പ്രവചിച്ചതോടെ പശ്ചിമ ബംഗാളും രാജ്യശ്രദ്ധയിലാണ്. 294 മണ്ഡലങ്ങളിൽ 293 മണ്ഡലങ്ങളിലെ ജനവിധി ഇന്നറിയാം. റീപോളിങ്ങിന് കമ്മിഷൻ ഉത്തരവിട്ട ഫാൽത്ത മണ്ഡലത്തിൽ 21നാണ് തിരഞ്ഞെടുപ്പ്.
35 ജില്ലകളിലായി 40 വോട്ടെണ്ണൽ കേന്ദ്രങ്ങള്‍ അസമിൽ സജ്ജമാണ്. ഹിമന്ത സർക്കാരിന് തുടർഭരണമുണ്ടാകുമെന്നാണ് ഏക്സിറ്റ് പോളുകള്ളുടെ പ്രവചനം.
Post a Comment