Join News @ Iritty Whats App Group

ടി കെ ഗോവിന്ദന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരി; ആരു വീട്ടില്‍ വന്നാലും സ്വീകരിക്കുമെന്നും വിനോദിനി

ടി കെ ഗോവിന്ദന്റെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിനീഷ് കോടിയേരി; ആരു വീട്ടില്‍ വന്നാലും സ്വീകരിക്കുമെന്നും വിനോദിനി


ഭാര്യയും സിപിഐഎം മുൻ നേതാവുമായ കെ പി രമണിയ്ക്കൊപ്പമാണ് ടി കെ ഗോവിന്ദൻ കോടിയേരി ബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെ കണ്ടത്. ആരു വീട്ടില്‍ വന്നാലും സ്വീകരിക്കുമെന്നും പാർട്ടി തള്ളിയോ എന്ന് നോക്കേണ്ട കാര്യമില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി പറഞ്ഞു.

ടി കെ ഗോവിന്ദനുമായി വളരെ അടുപ്പം. എന്റെ ശരി എന്റെ ബോധ്യമാണ്. ഞാൻ നല്ലതും ചീത്തയും മറക്കില്ലെന്ന് വിനോദിനി പറഞ്ഞു. സന്ദർശനത്തില്‍ രാഷ്ട്രീയമില്ലെന്നും എന്നാല്‍ ടി കെ ഗോവിന്ദന്റെ നിലപാടിനോട് യോജിപ്പില്ലെന്നുമാണ് മകൻ ബിനീഷ് കോടിയേരിയുടെ പ്രതികരണം. ഗോവിന്ദന്റെ നിലപാടിനൊപ്പം ഞങ്ങള്‍ക്ക് യോജിപ്പില്ല. പാർട്ടി അക്കാര്യത്തില്‍ ഒരു നിലപാട് പറഞ്ഞിട്ടുണ്ടെന്ന് ബിനീഷ് പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി ടി.കെ. ഗോവിന്ദനും കുടുംബത്തിനും അടുത്ത ബന്ധമാണുള്ളത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതില്‍ പ്രതിഷേധിച്ച്‌ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദൻ പാർട്ടിവിടുകയായിരുന്നു. തുടർന്ന് യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി തളിപ്പറമ്പില്‍ മത്സരിച്ച്‌ ജയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group