Join News @ Iritty Whats App Group

തമിഴ് തായ് നാട് തന്ത അൻപ് പോതുമേ..! പേപ്പറിൽ നോക്കാതെ സിനിമ സ്റ്റൈലിൽ, ആണ്ടവൻ മീതെ ആണയിട്ട് വിജയ്‍യുടെ സത്യപ്രതിജ്ഞ

തമിഴ് തായ് നാട് തന്ത അൻപ് പോതുമേ..! പേപ്പറിൽ നോക്കാതെ സിനിമ സ്റ്റൈലിൽ, ആണ്ടവൻ മീതെ ആണയിട്ട് വിജയ്‍യുടെ സത്യപ്രതിജ്ഞ


ചെന്നൈ: സിനിമ സ്റ്റൈലിൽ ത്രസിപ്പിച്ച് കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്‍യുടെ സത്യപ്രതിജ്ഞ. സി ജോസഫ് വിജയ് എന്ന ഞാൻ എന്ന് തുടങ്ങിയ വിജയ്... പേപ്പറിൽ നോക്കാതെയാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ആണ്ടവൻ മീതെ ആണയിട്ടായിരുന്നു വിജയ്‍യുടെ സത്യപ്രതിജ്ഞ. തന്‍റെ പഞ്ച് ഡയലോഗുകൾ പോലെ പതിനായിരങ്ങളെ ആവേശത്തിന്‍റെ കൊടുമുടിയിൽ എത്തിച്ചായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നത് 9 മന്ത്രിമാരാണ്.

നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group