Join News @ Iritty Whats App Group

‘അമ്മ’ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

‘അമ്മ’ ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ


താരസംഘടനയായ ‘അമ്മ’യിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി ഓഫീസ് മാനേജറായിരുന്ന യുവതി. അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ട്രഷറർ ഉണ്ണി ശിവപാൽ എന്നിവർക്കെതിരെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തൊഴിൽ പീഡനത്തിനൊപ്പം സാമ്പത്തിക തിരിമറി സംബന്ധിച്ച വ്യാജ ആരോപണവും ഉന്നയിച്ചു എന്നും യുവതി പരാതിയിൽ പറയുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് യുവതി പരാതി നൽകിയത്.

തന്നോട് സംഘടനയുടെ ട്രഷററായ ഉണ്ണി ശിവപാൽ മോശമായി പെരുമാറിയെന്നും ഇക്കാര്യം ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരനോട് പറഞ്ഞപ്പോൾ അതിൽ നടപടി എടുക്കുന്നതിന് പകരം ശകാരിക്കുകയും ഓഫീസിൽ നടക്കുന്ന കാര്യം പ്രസിഡന്റായ ശ്വേതാ മേനോനെ വിളിച്ച് പറയുന്നതെന്തിനാണെന്ന് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

താൻ മാനേജറായിരുന്ന സമയത്ത് സാമ്പത്തിക തിരിമറി സംബന്ധിച്ച് വ്യാജ ആരോപണം ഉന്നയിച്ചുവെന്നും പരാതിയിൽ പറയുന്നുണ്ട്. പരാതി സിറ്റി പൊലീസ് കമ്മീഷണർ നോർത്ത് പൊലീസിന് കൈമാറി. യുവതിയുടെ മൊഴിയുൾപ്പെടെ എടുത്ത ശേഷം പരാതിയുടെ വസ്തുത ഉൾപ്പെടെ പരിശോധിച്ചാകും കേസെടുക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group