നയപ്രഖ്യാപന പ്രസംഗം തുടങ്ങി; സർക്കാരും ലോക്‌ഭവനും തമ്മിൽ തുടക്കത്തിലേ കല്ലുകടി; വന്ദേമാതരം മുഴുവൻ വായിച്ചില്ല
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തന്നെ സർക്കാരും ലോക്‌ഭവനും തമ്മിൽ കല്ലുകടി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്നതിൻ്റെ ഭാഗമായി വന്ദേ മാതരം മുഴുവൻ വായിക്കണമെന്ന നിർദേശം സർക്കാർ തള്ളി. കേരള പൊലീസിൻ്റെ ബാൻ്റ് വന്ദേ മാതരത്തിൻ്റെ ആദ്യ ഭാഗം മാത്രം വായിച്ച് നിർത്തി. ഇതോടെ ഗവർണറുടെയും ലോക്‌ഭവൻ്റെയും തുടർ നീക്കം എന്താകുമെന്നാണ് ഉറ്റുനോക്കുന്നത്. എന്നാൽ നയപ്രഖ്യാപന പ്രസംഗം മലയാളത്തിൽ നമസ്കാരം പറഞ്ഞ് തുടങ്ങിയ ഗവർണർ തുടക്കത്തിൽ എതിർപ്പോ വന്ദേ മാതരം സംബന്ധിച്ച എന്തെങ്കിലും പരാമർശമോ നടത്തിയില്ല.

Post a Comment