Join News @ Iritty Whats App Group

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് തുടങ്ങി



ട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഈ വർഷത്തെ ഹജ്ജ് സർവീസുകള്‍ തുടങ്ങി. ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഫ്ലൈ അദീലിന്‍റെ ആദ്യ വിമാനം പറന്നുയർന്നത്.

349 പേരാണ് ആദ്യ വിമാനത്തിലുണ്ടായിരുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോട് ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു.

രണ്ടു മണിക്കൂറോളം വൈകിയാണ് ആദ്യ വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ 5.15നാണ് സർവീസ് ഷെഡ്യൂള്‍ ചെയ്തിരുന്നത്. കണ്ണൂരിലേക്ക് വിമാനം എത്താൻ വൈകിയതിനെ തുടർന്നാണ് സർവീസ് വൈകിയത്. രണ്ടാമത്തെ ഹജ്ജ് വിമാനം ബുധനാഴ്ച രാത്രി 10.15 ഓടെ പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ 7.30നാണ് കണ്ണൂരില്‍ നിന്നുള്ള മൂന്നാമത്തെ ഹജ്ജ് സർവീസ്. എട്ടിന് മൂന്നു സർവീസുകളുണ്ട്.

ആകെ 4286 യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജിന് പോകുന്നത്. 13 സർവീസുകളാണ് ഫ്ലൈ അദീല്‍ എയർലൈൻസ് കണ്ണൂരില്‍ നിന്ന് ജിദ്ദയിലേക്ക് നടത്തുക. 350 പേരെ ഉള്‍ക്കൊള്ളുന്ന വൈഡ് ബോഡി വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. 14 വരെയാണ് കണ്ണൂരില്‍ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സർവീസുകള്‍.

ചടങ്ങില്‍ ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി പി മുഹമ്മദ് റാഫി, അഡ്വ.മൊയ്തീൻകുട്ടി ഹാജി, ഒ വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, അഷ്‌കർ കോറോട്, കീഴല്ലൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി സജീവൻ, കിയാല്‍ സിഇഒ അശ്വിനികുമാർ, അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, കണ്ണൂർ ഹജ്ജ് ഹൗസ് നോഡല്‍ ഓഫീസർ എം സി കെ അബ്ദുള്‍ ഗഫൂർ, സെല്‍ ഓഫീസർ എസ് നജീബ്, ക്യാമ്പ് കോർഡിനേറ്റർമാരായ നിസാർ അതിരകം, സി കെ സുബൈർ ഹാജി, വളൻറിയർ കോ-ഓർഡിനേറ്റർ താജുദ്ദീൻ മട്ടന്നൂർ, മുൻ ഹജ്ജ് കമ്മിറ്റി അംഗം പി ടി അക്ബർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group