Join News @ Iritty Whats App Group

ഇരിട്ടിയില്‍ വിഡി സതീശനെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

ഇരിട്ടിയില്‍ വിഡി സതീശനെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി


ഇരിട്ടി:ഇരിട്ടിയില്‍ വി ഡി സതീശനെ അനുകൂലിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.പടനയിച്ചവൻ കേരളത്തെ നയിക്കട്ടെ, സതീശനെ മുഖ്യമന്ത്രിയാക്കണം' എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച്‌ പ്ലക്കാർഡ് ഉയർത്തിയായിരുന്നു പ്രകടനം.

വൈകിട്ട് അഞ്ച് മണിയോടെയാണ് കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫിൻ്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഇരട്ടി ടൗണ്‍ കേന്ദ്രീകരിച്ച്‌ നൂറിലേറെ കോണ്‍ഗ്രസ് പ്രവർത്തകർ പ്രകടനം നടത്തിയത്.

മുഖ്യമന്ത്രിയാരെന്ന് തീരുമാനം അനിശ്ചിതത്വത്തിലായിരിക്കെ നാളെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വി.ഡി സതീശന് അനുകൂലമായി പ്രകടനം നടത്തുമെന്ന് പ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post
Join Our Whats App Group