Join News @ Iritty Whats App Group

‘കോക്രോച്ച് ജനതാ പാർട്ടി വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോക്ഷം’; പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമുണ്ടെന്ന് ശശി തരൂർ

‘കോക്രോച്ച് ജനതാ പാർട്ടി വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ല, പുകയുന്ന ജനരോക്ഷം’; പ്രതിപക്ഷത്തിന് മുന്നിൽ വലിയ അവസരമുണ്ടെന്ന് ശശി തരൂർ


സോഷ്യൽ മീഡിയയിൽ തരംഗമായ കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണച്ച് ഡോ ശശി തരൂർ എംപി. സിജെപി, വെറുമൊരു ഇൻറർനെറ്റ് പ്രതിഭാസമല്ലെന്നും പുകയുന്ന ജനരോഷമാണെന്നും ശശി തരൂർ പറഞ്ഞു. ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു.

മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെക്കുറിച്ചാണ് കോക്രോച്ച് പാർട്ടിയുടെ വളർച്ച വ്യക്തമാക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയെക്കുറിച്ചു മുന്നേറ്റം വ്യക്തമാക്കുന്നു. ഭരണകൂടത്തോടുള്ള ജനങ്ങളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ഒരു മാധ്യമമായി ഇത് മാറിയിരിക്കുകയാണ്.

ഈ ജനരോഷത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും തരൂർ പറഞ്ഞു. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവക്യവുമായി എത്തുന്ന സിജെപി ഒരു ജെൻസി മൂവ്മെൻറായി മാറിക്കൊണ്ടിരിക്കുകയാണ്. മെയ് 15ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശമാണ് തുടക്കം.

Post a Comment

Previous Post Next Post
Join Our Whats App Group