കണ്ണൂരില്‍ പോലീസ് ജീപ്പ് മോഷ്ടിച്ചു കടത്തിയ പ്രതി പിടിയില്‍
കണ്ണൂർ:കണ്ണൂരില്‍ പോലീസ് വാഹനം മോഷ്ടിച്ചു കടത്തിയ പ്രതി അറസ്‌റ്റില്‍. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
ഗുരുവായൂർ കല്ലു വളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ കൈലാസ് നാഥ് അറസ്റ്റ് ചെയ്‌തത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് ഇയാള്‍ കവർന്നത്. ഇതിനു ശേഷം എസ് എൻ പാർക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പൊലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാർ പോലീസിൻ വിവരം അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് പൊലിസത്തി യാണ് പ്രതിയെ പിടി കൂടിയത്. നേരത്തെ നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
Post a Comment