Join News @ Iritty Whats App Group

മട്ടന്നൂരിൽ കിണർ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു



മട്ടന്നൂരിൽ കിണർ നിർമ്മാണ ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു


മട്ടന്നൂർ: പറയനാട് കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു.വെളിയമ്പ്ര കുയിലൂർ സ്വദേശി കെ.ബാലകൃഷ്ണനാ (കെ.ആർ.പി. ബാലൻ, 62 )ണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടം. ജോലികഴിഞ്ഞ് കിണറ്റിൽ നിന്ന് കയറുമ്പോൾ കാല് തെന്നി താഴേക്ക് വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മട്ടന്നൂരിൽ നിന്നും എത്തിയ അഗ്നി രക്ഷാ സേനയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
ഭാര്യ:ആർ.പി.തങ്കമണി. മക്കൾ: സ്മിത (കെ.എസ്.എഫ്.ഇ , ശ്രീകണ്ഠപുരം), പരേതനായ സ്നികേഷ്. മരുമകൻ: കെ. വിനോദ്. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ്.

Post a Comment

Previous Post Next Post
Join Our Whats App Group