ചരിത്രത്തിലെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്നു; അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 96-ലേക്ക് അടുത്തു
മുംബൈ: ആഗോള വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 96-ന് അടുത്തെത്തിയിരിക്കുകയാണ്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു ഡോളറിന് 95.74 ഇന്ത്യൻ രൂപയാണ് മൂല്യം.
ഈ വർഷത്തിൻ്റെ തുടക്കത്തിൽ ഡോളറിനെതിരെ 90 എന്ന നിലയിലായിരുന്ന രൂപ. അഞ്ചാം മാസത്തിലേക്ക് എത്തിയപ്പോൾ ആറ് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഇതോടെ ഈ വർഷം ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്ന കറൻസിയായി ഇന്ത്യൻ രൂപ മാറി.
രൂപ ദുർബലമാകുന്നത് രാജ്യത്ത് പണപ്പെരുപ്പം വർദ്ധിക്കാൻ കാരണമാകും. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവയുടെ വില വർദ്ധിക്കുന്നത് സാധാരണക്കാരെയും ബാധിക്കും. എന്നാൽ രൂപയുടെ മൂല്യം കുറയുന്നത് ഐടി, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത മേഖലകൾക്ക് നേട്ടമാകും. ഇതിനിടയിലും ഇന്ത്യൻ ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്.
Post a Comment