ഭക്ഷണത്തിൽ ചോരയും തൂവലും പാറ്റയും പ്ലാസ്റ്റിക്കും, ഈടാക്കുന്നത് 80,000 രൂപ: മൈസൂരിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നരകയാതനയെന്ന് പരാതി
മൈസൂർ: മൈസൂരിലെ അഞ്ച് നഴ്സിംഗ് കോളേജുകളിൽ മലയാളി വിദ്യാർത്ഥികൾക്ക് വൃത്തിഹീനമായ ഭക്ഷണവും ക്രൂരമായ പീഡനവുമെന്ന് പരാതി. ഭക്ഷ്യവിഷബാധ പതിവായിട്ടും പരാതിപ്പെട്ടാൽ സർട്ടിഫിക്കറ്റ് തടയുമെന്നും ഇന്റേണൽ മാർക്ക് കുറയ്ക്കുമെന്നും ഭീഷണിപ്പെടുത്തി വിദ്യാർത്ഥികളുടെ വായടപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
അഞ്ച് കോളേജുകളിലേക്കുമായി ഒരു ‘കോമൺ മെസ്സിൽ’ നിന്നാണ് ഭക്ഷണം എത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഭക്ഷണത്തിൽ പാറ്റയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും കണ്ടെത്തി. കോഴിക്കറിയിൽ കോഴിയുടെ തൂവലും ചോരയും അടക്കം കലർന്ന നിലയിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. മെസ്സ് ഫീസായി പ്രതിവർഷം 80,000 രൂപയാണ് ഓരോ വിദ്യാർത്ഥിയിൽ നിന്നും ഈടാക്കുന്നത്. എന്നാൽ ഈ തുകയ്ക്ക് അനുസൃതമായ ഗുണനിലവാരം ഭക്ഷണത്തിനില്ല
Post a Comment