Join News @ Iritty Whats App Group

വിദ്യാര്‍ഥികള്‍ക്ക് 60 രൂപയ്ക്ക് അഞ്ചു ലക്ഷത്തിന്‍റെ ഇൻഷ്വറൻസ്; ചരിത്രംകുറിച്ച്‌ കണ്ണൂര്‍ സര്‍വകലാശാല

വിദ്യാര്‍ഥികള്‍ക്ക് 60 രൂപയ്ക്ക് അഞ്ചു ലക്ഷത്തിന്‍റെ ഇൻഷ്വറൻസ്; ചരിത്രംകുറിച്ച്‌ കണ്ണൂര്‍ സര്‍വകലാശാല


ണ്ണൂർ: സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി വിദ്യാർഥികള്‍ക്ക് അപകട ഇൻഷ്വറൻസ് പരിരക്ഷ. 2025 -26 അഡ്മിഷൻ മുതലുള്ള 17,343 വിദ്യാർഥികളെ ഉള്‍ക്കൊള്ളിച്ചാണ് പുതിയ പദ്ധതി.


ഓരോ വിദ്യാർഥിയില്‍നിന്നും 60 രൂപ മാത്രം വാർഷിക പ്രീമിയം ഈടാക്കി അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ നല്കുന്നതാണ് പദ്ധതി. ആകർഷകമായ പാക്കേജ് ആണ് ഇതുവഴി ലഭ്യമാക്കുന്നത്. നാഷണല്‍ ഇൻഷ്വറൻസ് കമ്പനി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

എല്ലാ സ്ഥിരം വിദ്യാർഥികളും പദ്ധതിയുടെ ഭാഗമാകും. വിദ്യാർഥികള്‍ക്ക് അപ്രതീക്ഷിതമായ അപകടങ്ങള്‍, വൈകല്യം അല്ലെങ്കില്‍ മരണം എന്നിവയില്‍നിന്ന് സാന്പത്തിക പരിരക്ഷ നല്കുക യാണ് പദ്ധതിയുടെ ലക്ഷ്യം. അഞ്ചുലക്ഷം രൂപയുടെ വരെ പരിരക്ഷ ഈ ഇനത്തില്‍ ലഭിക്കും.

കണ്ണൂർ സർവകലാശാല താവക്കര കാമ്പസില്‍ ഇന്നു രാവിലെ 10 ന് സിൻഡിക്കേറ്റ് അംഗങ്ങളുടെയും രജിസ്ട്രാറുടെയും സാന്നിധ്യത്തില്‍ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു പോളിസി രേഖകള്‍ ഒദ്യോഗികമായി കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യും. തുടർന്ന് നാഷണല്‍ ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥർ പോളിസി വിശദാംശങ്ങളും ക്ലെയിം സംബന്ധിച്ച നടപടിക്രമങ്ങളും വിശദീകരിച്ചു കൊണ്ടുള്ള സെഷൻ വിവിധ കോളജുകളിലെ പ്രിൻസിപ്പല്‍മാർക്കും കാന്പസ് ഡയറക്ടേഴ്സിനുമായി നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group