Join News @ Iritty Whats App Group

റെയ്‌ഡില്‍ ഇഡി മരവിപ്പിച്ചത് 18 കോടിയിലധികം വരുന്ന സ്വത്തുക്കള്‍, ഒപ്പം വീണയുടെ ഒന്നരലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും

റെയ്‌ഡില്‍ ഇഡി മരവിപ്പിച്ചത് 18 കോടിയിലധികം വരുന്ന സ്വത്തുക്കള്‍, ഒപ്പം വീണയുടെ ഒന്നരലക്ഷത്തിന്റെ സ്ഥിരനിക്ഷേപവും


കൊച്ചി : റെയ്ഡിന് പിന്നാലെ 18.36 കോടിയുടെ സ്വത്തുക്കള്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. വീണ വിജയന്റെ ഒന്നരലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും മരവിപ്പിച്ചതില്‍ ഉള്‍പ്പെടുന്നു.

സി.എം.ആർ.എല്ലിന്റെയും കമ്പനി ഉദ്യോഗസ്ഥരുടെയും ഉള്‍പ്പെടെ 242 അക്കൗണ്ടുകളിലെ നിക്ഷേപമാണ് മരവിപ്പിച്ചത്.

റെയ്ഡില്‍ ലഭിച്ച രേഖകള്‍ പ്രകാരമാണ് നടപടി. മാസപ്പടിയും കൈക്കൂലിയും കൈപ്പറ്റിയതായി സി.എം.ആർ.എല്ലിന്റെ രേഖകളിലുള്ളവരുടെ പേരിലും അന്വേഷണം നടത്തുമെന്ന് ഇ.ഡി അറിയിച്ചു. നിരവധി ഇലക്‌ട്രോണിക്സ് ഉപകരണങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, വ്യാജരേഖകള്‍, അക്കൗണ്ട് വിവരങ്ങള്‍, മറ്റു നിക്ഷേപങ്ങള്‍ എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഇവയുടെ സൂക്ഷ്പരിശോധന ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group