Join News @ Iritty Whats App Group

'ഇത്തരം അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ല, 13 പാവം നമ്പർ'; വിപ്ലവമായി കാണുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

'ഇത്തരം അന്ധവിശ്വാസങ്ങളിൽ വിശ്വാസമില്ല, 13 പാവം നമ്പർ'; വിപ്ലവമായി കാണുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി


തിരുവനന്തപുരം: പതിമൂന്നാം നമ്പർ കാർ തെരഞ്ഞെടുത്തതിൽ പ്രതികരണവുമായി തദ്ദേഷ മന്ത്രി കെ.എം. ഷാജി. 13 ഒരു പാവം നമ്പർ അല്ലേയെന്നും 13 നോട് ഒരു ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. 13 നെ അങ്ങനെ ഒഴിവാക്കാൻ പാടില്ലല്ലോ. തനിക്കിനി ബുദ്ധിമുട്ടൊന്നും വരാനില്ല. അത്തരം അന്ധവിശ്വാസങ്ങളിൽ തനിക്ക് വിശ്വാസം ഇല്ല. ഇതൊരു വിപ്ലവമായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. 13 നമ്പർ കാർ ഉണ്ടെന്നു പറഞ്ഞു അതുകൊണ്ട് എടുത്തു. മുൻപ് തോറ്റത് പതിമൂന്നാം നമ്പർ ഉള്ളതുകൊണ്ടല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

പതിമൂന്നാം നമ്പ‍ർ കാർ ഷാജി ചോദിച്ച് വാങ്ങുകയായിരുന്നു. ഒൻപതാം നമ്പറായിരുന്നു മന്ത്രിക്ക് ആദ്യം അനുവദിച്ചത്. പക്ഷേ ഒൻപതാം നമ്പർ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ചോദിച്ചു വാങ്ങി. ഇതോടെ പതിമൂന്നാം നമ്പറിന് വേണ്ടി മന്ത്രി കെ എം ഷാജി ടൂറിസം വകൂപ്പിനും പൊതുഭരണ വകുപ്പിന് അപേക്ഷ നൽകി. അന്ധവിശ്വാസത്തിന്റെ പേരിൽ ഈ നമ്പർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. നമ്പർ ഇന്നു തന്നെ മന്ത്രിയുടെ കാറിൽ ഘടിപ്പിക്കും. കഴിഞ്ഞ മന്ത്രിസഭയിൽ പി പ്രസാദാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group