Join News @ Iritty Whats App Group

കോഴിക്കോട് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ്; പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസര്‍

കോഴിക്കോട് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം; ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ്; പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നതെന്ന് റിട്ടേണിങ് ഓഫീസര്‍


വോട്ടിങ് മെഷീന്‍ സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നെന്ന് ആരോപണം. കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി കോളേജിലെ സ്‌ട്രോങ് റൂം അനധികൃതമായി തുറന്നെന്നാണ് യുഡിഎഫിന്റെ ആരോപണം. സ്ഥാനാര്‍ഥികളുടെ അറിവോടുകൂടിയല്ല മുറി തുറന്നതെന്ന് യുഡിഎഫ് ആരോപിച്ചു. സ്‌ട്രോങ് റൂം നേരിട്ട് പരിശോധിക്കണമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ട്. അട്ടിമറി ശ്രമമാണ് നടന്നതെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ഈ പ്രദേശം പൂര്‍ണമായും ബിഎസ്എഫിന്റെ സുരക്ഷയിലാക്കണം. സ്‌ട്രോങ് റൂമിന്റെ പരിസരത്തുള്ള സ്‌പെയര്‍ റൂം പൂര്‍ണമായും അടച്ചുപൂട്ടണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. സ്‌ട്രോങ് റൂമിന് സമീപത്തെ മുറി തുറന്നതില്‍ തിരഞ്ഞെടുപ്പ് അട്ടിമറി സാധ്യതയുണ്ട്. മെറ്റീരിയല്‍ സൂക്ഷിക്കേണ്ടത് സ്‌ട്രോങ്ങ് റൂമിന് അടുത്തല്ല. കേന്ദ്രസേനയ്ക്ക് മാത്രം പ്രവേശനമുള്ള സ്ഥലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും കേരള പോലീസും കയറി. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.

‘കൃത്യമായ നോട്ടീസ് ഇല്ലാതെ മുറി തുറക്കാന്‍ പറ്റില്ല എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് തുറക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ അതനുസരിച്ച് ചെയ്യാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ പറഞ്ഞു.റൂം തുറക്കുന്ന കാര്യം റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നതായി ഫാത്തിമ തഹിലിയ പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് റിട്ടേണിങ് ഓഫീസര്‍ ഫോണില്‍ വിളിച്ച് ഒന്‍പത് മണിക്ക് എത്തണമെന്ന് ആവശ്യപ്പെട്ടു. 11 മണി ആയപ്പോള്‍ താന്‍ പ്രതിനിധിയെ അയച്ചെന്നും എന്നാല്‍ അപ്പോഴേക്കും റൂം തുറന്നിരുന്നതായും അവര്‍ വ്യക്തമാക്കി.

ആരോപണം തിരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ തള്ളി. സ്‌ട്രോങ് റൂം തുറന്നെന്ന വാര്‍ത്ത തെറ്റെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു. സീല്‍ ചെയ്യാത്ത മുറിയാണ് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ തുറന്നതെന്ന് പേരാമ്പ്ര റിട്ടേണിങ് ഓഫീസര്‍ വിശദീകരിച്ചു. സോഫ്‌റ്റ്വെയറിലെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി പോളിങ് രേഖകള്‍ സൂക്ഷിച്ച മുറിയാണ് തുറന്നത്. വോട്ടിങ് മെഷീനുകളോ പോസ്റ്റല്‍ ബാലറ്റുകളോ സൂക്ഷിച്ച മുറിയല്ല തുറന്നതെന്നും റിട്ടേണിങ് ഓഫീസര്‍ പറയുന്നു

Post a Comment

Previous Post Next Post
Join Our Whats App Group