Join News @ Iritty Whats App Group

എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് മോദി കേരളത്തിൽ; തിരുവല്ലയിൽ ആദ്യപരിപാടി, തിരുവനന്തപുരത്ത് റോഡ് ഷോ

എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് മോദി കേരളത്തിൽ; തിരുവല്ലയിൽ ആദ്യപരിപാടി, തിരുവനന്തപുരത്ത് റോഡ് ഷോ


തിരുവനന്തപുരം:നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണ് തിരുവല്ലയിലേക്ക് തിരിച്ചത്. ബിജെപി പ്രവർത്തകരെ ആവേശത്തിലാക്കി തിരുവല്ലയിൽ 11 സ്ഥാനാ‍ർത്ഥികൾ പങ്കെടുക്കുന്ന പൊതുസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. നാലുമണിയോടെയാണ് തിരുവല്ലയിൽ പരിപാടി നടക്കുക. പ്രധാനമന്ത്രിയും മന്ത്രിമാരുമുൾപ്പെടെ നിരവധി കേന്ദ്ര നേതാക്കളാണ് കേരളത്തിൽ എത്തുന്നത്. എൻഡിഎ ക്യാമ്പിന് ആവേശം പകർന്നുകൊണ്ടാണ് കേന്ദ്ര നേതാക്കളുടെ പ്രചാരണം മുന്നോട്ട് പോവുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group