സ്റ്റെയർകേസിൽ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരൻ മരണപ്പെട്ടു
തളിപ്പറമ്പ്: എളമ്പേരംപാറ തുന്തക്കാച്ചീരകത്ത് വീട്ടില്‍ താമസിക്കുന്ന പുഷ്പഗിരി ചാച്ചാജി റോഡ് ബൈത്തുല്‍നൂര്‍ വീട്ടില്‍ എം.സജീര്‍-മുബീന ദമ്പതികളുടെ മകനായ ടി.അബ്ദുള്‍ വാഹിദാണ് മരിച്ചത്.
ഏപ്രില്‍-16 ന് രാത്രി 10.10 ന് എളമ്പേരംപാറയലെ വീട്ടില്‍ വെച്ചായിരുന്നുഅപകടം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 1.15 നായിരുന്നു മരണം.
കബറടക്കം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നടക്കും.
സഹോദരങ്ങള്‍: മുഹമ്മദ് ഷാസില്‍, ആലിയ മെഹ്‌സിന്‍.
തളിപ്പറമ്പ് സി.എച്ച്.എം സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏളമ്പേരംപാറ ശംസുല്‍ ഉലമ മദ്രസയിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.
Post a Comment