Join News @ Iritty Whats App Group

ചുമരുകയറി വീടിനുള്ളിലെത്തും: പുറത്തിറങ്ങുന്നത് ഈ സമയങ്ങളില്‍, ശംഖുവരയൻ നിസാരക്കാരനല്ല

ചുമരുകയറി വീടിനുള്ളിലെത്തും: പുറത്തിറങ്ങുന്നത് ഈ സമയങ്ങളില്‍, ശംഖുവരയൻ നിസാരക്കാരനല്ല


റങ്ങിക്കിടക്കവേ കോടാലിയില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ ആല്‍ജോ മരിച്ച സംഭവം കേരളത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയതാണ്.

ദിവസങ്ങള്‍ക്ക് മുൻപാണ് മരണം സംഭവിച്ചതെങ്കിലും ഇന്നും ആല്‍ജോയുടെ വീട്ടില്‍ നിന്ന് അഞ്ചോളം ശംഖുവരയൻ കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. കുട്ടിയുടെ വീട്ടിലെ തറ പൊളിച്ച്‌ നടത്തിയ പരിശോധനയില്‍ നിന്നുമാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ശുചിമുറിയിലെ പൈപ്പിന്റെ ഭാഗം പൊളിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് ഒരേ വലിപ്പത്തിലുള്ള പാമ്പിൻ കുഞ്ഞുങ്ങളെ കിട്ടിയത്. വലിപ്പത്തില്‍ ചെറുതാണെങ്കിലും ശംഖുവരയൻ എത്രമാത്രം അപകടകാരിയാണെന്ന കാര്യത്തില്‍ ഇപ്പോഴും ചിലർക്കെങ്കിലും ധാരണകുറവുണ്ടായിരിക്കും. ഇന്ത്യയില്‍ ഏറ്റവും വിഷവീര്യമുള്ള പാമ്പുകളിലൊന്നാണ് വെള്ളിക്കെട്ടനെന്നറിയപ്പെടുന്ന ശംഖുവരയൻ.

ഇവയ്ക്ക് ചുമരിലൂടെ കയറാനുള്ള കഴിവുണ്ട്. അതിനാല്‍ ചുമരുകയറിയും ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പുകളിലൂടെയും ഇവയ്ക്ക് കെട്ടിടങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കും. ശംഖുവരയൻ ശീതരക്ത ജീവികളുടെ കൂട്ടത്തില്‍പ്പെടുന്നവയാണ്. അതിനാല്‍ തന്നെ ഇവയ്ക്ക് അമിത താപം സഹിക്കാൻ സാധിക്കില്ല. ഇതുകൊണ്ടു ചെറിയ തണുപ്പുള്ള സ്ഥലങ്ങളില്‍പോലും ശംഖുവരയനെ കാണാനുള്ള സാദ്ധ്യത കൂടുതലാണ്. ഡിസംബർ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ശംഖുവരയൻ കൂടുതലും പുറത്തിറങ്ങാറുള്ളത്.

ഇവയുടെ വിഷയത്തില്‍ നാഡികളെ ബാധിക്കുന്ന ന്യൂറോടോക്സിൻ എന്ന ഘടകമാണ് അടങ്ങിയിരിക്കുന്നത്. കടിയേറ്റാല്‍ ബോധക്ഷയം,കാഴ്ചമങ്ങല്‍,ഛർദ്ദി എന്നിവ അനുഭവപ്പെട്ടേക്കാം. മതിയായ ചികിത്സ ലഭിച്ചെങ്കില്‍ ജീവൻ വരെ നഷ്ടപ്പെട്ടേക്കാം. ഇവ വീടുകളിലേക്കെത്താനുള്ള സാദ്ധ്യത കൂടുതലാണ്. പാമ്പിൻ കുഞ്ഞുങ്ങള്‍ ജനിച്ചയുടൻ ഒളിസങ്കേതം തേടി ഇവ യാത്ര തുടങ്ങും. ഈ അവസരങ്ങളില്‍ വീടുകള്‍ക്കുള്ളില്‍ കയറാം, ചിലപ്പോള്‍ പൂച്ചകള്‍ പിടികൂടി ഭക്ഷിക്കാനായി വീടുകളിലേക്ക് കൊണ്ടുവരാറുമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group