Join News @ Iritty Whats App Group

എഫ്സിആർഎയിൽ കൈ പൊള്ളി; സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി, അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര നേതൃത്വം

എഫ്സിആർഎയിൽ കൈ പൊള്ളി; സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി, അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്ര നേതൃത്വം


തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദഗതിയിൽ ക്രൈസ്തവ സഭകളുമായി കൂടുതൽ ചർച്ചക്കൊരുങ്ങി ബിജെപി. സഭാ അധ്യക്ഷൻമാരുമായി കൂടിക്കാഴ്ച നടത്തി അഭിപ്രായങ്ങൾ അറിയിക്കാൻ സംസ്ഥാന ഘടകത്തിന് നിർദേശം നൽകി. സഭകളെ വിശ്വാസത്തിലെടുക്കുമെന്ന് പറയുമ്പോഴും ഭേദഗതിയിൽ ഭയം വേണ്ടെന്ന് ബിജെപി നേതാക്കൾ ആവർത്തിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയെത്തിയ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി, കേരളത്തിൽ ക്രൈസ്തവ സഭകൾ തുറന്നെതിർത്തതോടെ പാർലമെന്‍റിൽ കൊണ്ടുവരാതെ തലയൂരിയ ബിജെപി അനുനയ വഴിയിലാണ്. ബില്ല് അനിവാര്യമെന്നും ആശങ്ക വേണ്ടെന്നും ആവർത്തിക്കുമ്പോഴും സഭകളുടെ പിന്തുണ കൈവിടുമോ എന്ന പേടിയിലാണ് പാർട്ടി. പ്രചാരണത്തിന് കേരളത്തിലെത്തിയ ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു സഭാ നേതാക്കളെ ഇന്നലെ കണ്ടു. ചർച്ചകൾക്ക് ശേഷമേ പാസാക്കൂ എന്ന് ഉറപ്പുനൽകി. തുടർ ചർച്ചകൾക്ക് സംസ്ഥാന നേതൃത്വത്തെ നിയോഗിച്ചു.

കുറ്റം ചെയ്യുന്നവർക്ക് മാത്രം പേടി മതിയെന്ന് നേതാക്കൾ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മാത്രമുളള പിന്മാറ്റമെന്ന സംശയം സഭകൾക്കുണ്ട്. ആവശ്യങ്ങൾ പരിഗണിക്കാതെ ബില്ല് വോട്ടെടുപ്പിന് ശേഷം വരുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. അതേസമയം, ബില്ലിൽ പ്രതിപക്ഷം വിമർശനം തുടരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group