Join News @ Iritty Whats App Group

‘മോ​ശം ആം​ഗ്യം കാ​ണി​ച്ചി​ട്ടി​ല്ല, പ​ണം ന​ൽ​കി​യ​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​ത് പി​ടി​ക്ക​പ്പെ​ട്ട​തി​ന്‍റെ ച​മ്മ​ൽ മ​റ​യ്ക്കാ​ൻ വെ​റു​തെ ഓ​രോ​ന്ന് പ​റ​യു​ന്നു’: ശോ​ഭ​യു​ടെ ആ​രോ​പ​ണം പൂ​ർ​ണ​മാ​യും ത​ള്ളി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

പാ​ല​ക്കാ​ട്: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം പൂ​ർ​ണ​മാ​യും ത​ള്ളി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി. ശോ​ഭാ സു​രേ​ന്ദ്ര​നോ​ട് മോ​ശം ആം​ഗ്യം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നും വോ​ട്ട​റാ​യ വ​യോ​ധി​ക​യ്ക്ക് പ​ണം ന​ൽ​കി​യ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യം പു​റ​ത്തു​വ​ന്ന​ത് കൈ​യ്യോ​ടെ പി​ടി​ക്ക​പ്പെ​ട്ട​തി​ന്‍റെ ജാ​ള്യ​ത മ​റ​ക്കാ​ൻ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യാ​ണെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ തി​രി​ച്ച​ടി​ച്ചു.

അ​വി​ചാ​രി​ത​മാ​യാ​ണ് പ​ണം കൊ​ടു​ക്കു​ന്ന​ത് ക​ണ്ട​ത്. നേ​ര​ത്തെ ഇ​വ​രു​ടെ വാ​ഹ​ന​ത്തെ ഫോ​ളോ ചെ​യ്തി​രു​ന്നു​വെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മാ​ണ്. പ​ണം കൊ​ടു​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ വീ​ഡി​യോ എ​ടു​ത്തു. ഇ​ത് മ​ന​സി​ലാ​യ​പ്പോ​ഴാ​ണ് ശോ​ഭ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചു​വെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ത്തു​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്നു സ്ത്രീ​യാ​ണ് പ​ണം ശോ​ഭ​യ്ക്ക് കൊ​ടു​ത്ത​ത്. ഈ ​സ്ത്രീ പാ​ല​ക്കാ​ടു​ള്ള​ത​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് ക​ണ്ണാ​ടി​യി​ലാ​ണ് സം​ഭ​വം.

Post a Comment

Previous Post Next Post
Join Our Whats App Group